16ാം വയസിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയാണ് സരയു- ഭർത്താവ്

മിനി സ്‌ക്രീനിന്റെ പ്രിയ നായികയും, ചക്കരമുത്തിലൂടെ മലയാള സിനിമയിൽ തന്റെ ഇടം സ്ഥാപിച്ചെടുക്കുകയും ചെയ്ത താരമാണ് സരയു മോഹൻ. നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട് സരയു.സംവിധാനത്തിലും സരയു കെെവച്ചിട്ടുണ്ട്. ചലച്ചിത്ര സഹ സംവിധായകനായ സനൽ ആണ് സരയുവിന്റെ ജീവിത നായകൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് സരയു. ഇപ്പോളിതാ ഇവരുടെ ഒരു അഭിമുഖമാണ് വൈറലാവുന്നതത്.

ഞങ്ങളുടേത് പ്രണയ വിവാഹമാണ്. ആറ് വര്ഷത്തോളം പ്രണയിച്ചു. പുണ്യാളന് അഗര്ബത്തീസ് എന്ന സിനിമയുടെ സക്സസ് സെലിബ്രേഷനില് രചന നാരായണന് കുട്ടിയാണ് തങ്ങളെ പരസ്പരം പരിചയപ്പെടുത്തിയത്. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇപ്പോഴും ആ സൗഹൃദം തുടരുന്നു.

പ്രണയം ആദ്യം പ്രപ്പോസ് ചെയ്തത് സനല് ആണ്. ആറ് മാസം കഴിഞ്ഞാണ് റിപ്ലേ കൊടുത്തത്. അതിനിടയില് സരയുവിനെ ഇംപ്രസ് ചെയ്യാന് താന് പരമാവധി ശ്രമിച്ചിരുന്നു.. കല്യാണം വേണോ വേണ്ടയോ എന്നൊക്കെയുള്ള ആശയകുഴപ്പത്തിന് ഇടയിലാണ് സനല് പ്രപ്പോസ് ചെയ്തത്, ഉചിതമായ ഒരു തീരുമാനം എടുക്കാന് കുറച്ച് സമയം വേണ്ടി വന്നു.

എന്തിനും കൃത്യമായ തീരുമാനങ്ങള് എടുക്കുന്ന ആളാണ് സരയു. തങ്ങളില് കൂടുതല് പക്വതയോടെ കാര്യങ്ങള് തീരുമാനിക്കുന്നത് സരയു തന്നെയാണ്. പതിനാറ് വയസ്സ് മുതല് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്ന പക്വതയുള്ള പെണ്കുട്ടിയാണ് സരയു. ഞാന് അങ്ങിനെ ഒന്നും ആയിരുന്നില്ല. എല്ലാ സൗകര്യങ്ങളോടു കൂടെയും ഉള്ള സാഹചര്യത്തിലാണ് വളര്ന്നത്. ആ വ്യത്യാസം ഉണ്ട്.

സരയുവിന്റെ സപ്പോര്ട്ടിനെ കുറിച്ചും പറയാതെ വയ്യ. ഞാന് അസോസിയേറ്റ് ആയിരുന്ന സമയത്തൊക്കെ സരയുവിന്റെ കൃത്യമായ ഗയിഡും സപ്പോര്ട്ടും ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും നോക്കിയത് സരയു തന്നെയാണ്. സരയു കൂടെയുള്ളപ്പോള് എന്റെ വീട്ടുകാര്ക്കും എന്നെ കുറിച്ച് ടെന്ഷനില്ല. എന്നെ തീറ്റിപ്പോറ്റുക എന്നതും വലിയ കാര്യമാണല്ലോ

സരയൂ 2006ൽ ലോഹിതദാസിൻറെ ‘ചക്കരമുത്തി’ലൂടെയാണ് സിനിമയിലെത്തുന്നതെങ്കിലും 2009ൽ ‘കപ്പൽ മുതലാളി’ എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം കൈകാര്യം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.കണ്ണൂർ സ്വദേശിനിയായ താരം ബിരുദാന്തര ബിരുദധാരിയാണ്. അഭിനമയത്തിന് പുറമേ നൃത്തത്തിലും സജീവയാണ് താരം. 2016 ലാണ് സരയു വിവാഹിതയായത്.