സൗദിയിൽ വാഹനാപകടം, മൂന്ന് മലയാളി യുവാക്കൾ മരിച്ചു

ദമാം: സൗദിയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം, താനൂർ, കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ് ( 22 ), വയനാട് സ്വദേശി അൻസിഫ് (22) എന്നിവരാണ് മരിച്ചത്.

മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ദമാം ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു മൂന്നുപേരും. ഇവരുടെ കുടുംബാംഗങ്ങൾ സൗദിയിലുണ്ട്.

ഇന്ന് പുലർച്ചെ ദമാം ദഹ്റാൻ മാളിന് സമീപത്താണ് അപകടം ഉണ്ടായത്. ഇവർ ഓടിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സൗദി ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം.