കല്യാണത്തിന്റെ അന്ന് പോലും ഞാന്‍ അനുഭവിച്ചത് കടുത്ത മാനസിക പീഡനങ്ങള്‍- സയനോര

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ഈ ലോക്ക് ഡൗണ്‍ കാലത്ത് സാധരണക്കാര്‍ക്ക് സഹായവുമായി താരവും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂരില്‍ വളണ്ടിയറായി സേവനം അനുഭവിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസില്‍ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു.

മലയാളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു വളര്‍ന്ന്, ഇന്ത്യന്‍ സിനിമാ സംഗീതത്തിന്റെ മിശിഹ എ.ആര്‍ റഹ്മാന്‍ ഉള്‍പ്പടെയുള്ള സംഗീത മാത്രികര്‍ക്കൊപ്പം പ്രവര്‍ത്തിച്ച, എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ തക്ക ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച പാട്ടുകാരിക്ക് ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. താരം അതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടിക്കാലത്തും തന്റെ വിവാഹ ദിനത്തിലും അനുഭവിക്കേണ്ടി വന്ന കറുത്ത ഓര്‍മ്മകളെ കുറിച്ചാണ് സയനോര മനസ്സ് തുറന്നത്. കുട്ടിക്കാലത്തു നിറത്തിന്റെ പേരില്‍ തന്നെ മാറ്റി നിര്‍ത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും കല്യാണത്തിന് താന്‍ അനുഭവിച്ച മാനസിക സങ്കര്‍ഷം വളരെ വലുത് ആണെന്നും സയനോര പറയുന്നു.

കല്യാണത്തിന്റെ അന്ന് ഒരുങ്ങി വന്നപ്പോഴും കൂട്ടത്തില്‍ പലരും പറഞ്ഞു. പെണ്‍കുട്ടിക്ക് നിറം ഇല്ല എന്ന് . അത് തന്നെ തന്നെ വല്ലാതെ സങ്കര്‍ഷത്തിലാക്കിയെന്നും മനുഷ്യന്റെ തൊലിയുടെ നിറം നോക്കി സൗഹൃദം സ്ഥാപിക്കാന്‍ തയാറാകുന്ന മലയാളിയുണ്ട്. ഈ ചിന്താഗതി മാറുന്ന നിമിഷമേ മനുഷ്യന്‍ നന്നാകൂ എന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സയനോര കൂട്ടിച്ചേര്‍ത്തു. ഇനി സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയാണെന്നും അതിന്റെ പ്രഖ്യപനം ഉടന്‍ ഉണ്ടാകുമെന്നും സയനോര പറഞ്ഞു. ഈയിടെ സയനോരയുടേതായി പുറത്തിറങ്ങിയ കുടുക്കാച്ചി ബിരിയാണി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രായഭേദമന്യേ എല്ലാവരും ഈ ഗാനം ഏറ്റെടുത്തിരുന്നു