യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; റേഡിയോഗ്രഫർ അറസ്റ്റിൽ

പത്തനംതിട്ട. അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപം സ്‌കാനിങ് സെന്ററില്‍ എത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. യുവതി സ്‌കാനിങിനായി എത്തിയ സ്ഥാപനത്തിലെ റേഡിയോ ഗ്രഫറാണ് പിടിയിലായത്. കൊല്ലം കടയ്ക്കല്‍ ചിതറ മടഞ്ഞറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയ യുവതി പോലീസില്‍ പരാതി നല്‍കുകായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്‍ജിത്ത് ദൃശ്യം പകര്‍ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.