യുഎസില്‍ സ്‌കൂളില്‍ വെടിവയ്പ്; 7 പേര്‍ കൊല്ലപ്പെട്ടു

നാഷ്വില്ലെ. യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്. ടെനിസിയില്‍ നാഷ്വില്ലെയിലെ സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തില്‍ മൂന്ന് കുട്ടികളും മൂന്ന് സ്‌കൂള്‍ ജീവനക്കാരും അക്രമിയും കൊല്ലപ്പെട്ടു. സ്‌കൂളില്‍ അക്രമണം നടത്തിയത് 28കാരിയായ യുവതിയാണ്.

സ്‌കൂളില്‍ അക്രമി വെടിവയ്ക്കുന്നുവെന്ന് അറിഞ്ഞെത്തിയ പോലീസുമായി അക്രമിയായ യുവതി ഏറ്റുമുട്ടിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. 200 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ് ദി കവനന്റ്. പ്രീ സ്‌കൂള്‍ മുതല്ഡ സിക്‌സ്ത് ഗ്രേഡ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.