സ്‌കൂൾ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ, സംഭവം ഇടുക്കിയിൽ

ഇടുക്കി : സ്‌കൂൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ നെടുംങ്കണ്ടത്താണ് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചില്ലുപാറ സ്വദേശിനി അശ്വതിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാപിതാക്കൾ നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല, തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസമയം പെൺകുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

നെടുങ്കണ്ടത്തെ സ്വകാര്യ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അശ്വതി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അതേസമയം, പത്തനംതിട്ടയിൽ തൂക്ക വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും ക്ഷേത്രഭാരവാഹികളും പ്രതികൾ. ക്ഷേത്രഭരണ സമിതി പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരെയാണ് പ്രതി ചേർത്തത്. ജെ ജെ ആക്ട് (ജുവനൈല്‍ ജസ്റ്റിസ് കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട്) കൂടി ഉൾപ്പെടുത്തിയാണ് കേസ്.

ഏഴംകുളം ക്ഷേത്രത്തിലെ തുക വഴിപാടിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. സിനുവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആര്‍.