പ്രലോഭനങ്ങളിലൂടെ ആർക്കും ആരെയും മതം മാറ്റാൻ സാധിക്കില്ല- എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്ന ദ കേരള സ്റ്റോറി സിനിമയിൽ പ്രതികരണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. കേരളത്തിൽ നിന്നും 32000 പേർ മതം മാറിയെന്നത് വസ്തുതാ വിരുദ്ധമാണെന്ന് സിനിമയുടെ നിർമാതാക്കൾ സമ്മതിച്ചിട്ടുണ്ട്. മതം മാറ്റത്തിൽ ഞാൻ പ്രത്യേകതരം അന്വേഷണം നടത്തിയിട്ടുണ്ട്.

ഇസ്ലാം സ്ത്രീകളാണ് മതം മാറിയതിലും ഒളിച്ചോടുന്നതിലും അധികവും. പോലീസ് സ്റ്റേഷനുകളിൽ ഞാൻ അത് അന്വേഷിച്ചിരുന്നു. ഹാദിയ വിഷയത്തിൽ എനിക്ക് വ്യക്തമായ അറിവില്ല. പ്രലോഭനത്തിലൂടെ ആർക്കും മതം മാറാൻ സാധിക്കില്ല. ക്രൈസ്തവരായ ഇപ്പോഴത്തെ തലമുറ ആരുടെയും കൂടെ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കഴിഞ്ഞ 30 വർഷത്തെ കണക്ക് പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും ഇവിടെ ഇരകളാക്കപ്പെട്ടവരിൽ അധികവും മത ന്യൂനപക്ഷങ്ങളാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ലൗ ജിഹാദ് ഉണ്ടോ എന്ന് എനിക്കറിയില്ല. ആർഎസ്എസുകാരയ മന്ത്രിയും എൻഐഎയുമാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം