ബിജെപി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് കുമ്മനം രാജശേഖരന്‍

കഴക്കൂട്ടം: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും കൊടുക്കുമെന്ന് എന്‍ഡിഎ ഉറപ്പ് നല്‍കുന്നുവെന്ന് കഴക്കൂട്ടത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും കിടക്കാന്‍ വീടും കൃഷിചെയ്യാന്‍ ഭൂമിയും ലഭിക്കും. ഇതിനു പുറമെ കേരളത്തില്‍ ക്ഷേത്ര ഭരണാവകാശ വിളംബരം ഉണ്ടാകും. വിശ്വാസികള്‍ക്ക് ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.