ഒരു വർഷമായി ഓരോ ദുരിതങ്ങൾ വിടാതെ പിന്തുടരുന്നു, റെസ്റ്റ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്, വാവയുടെ ആരോ​ഗ്യ സ്ഥിതി പങ്കിട്ട് സീമ ജി നായർ

തിരുവനന്തപുരം തട്ടത്തുമലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വാവ സുരേഷിന് കഴിഞ്ഞ ദിവസം ​ഗുരുതര പരിക്കേറ്റിരുന്നു. വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാവയുടെ മുഖത്തിന് പരുക്കേൽക്കുകയായിരുന്നു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ സന്ദർശിച്ചിരിക്കുകയാണ് സീമ ജി നായർ.

ശുഭദിനം …ഇന്നലെ ഞാൻ വാവയെ കാണാൻ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയൻ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങൾ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോൾ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വർഷമായി ഓരോ ദുരിതങ്ങൾ വിടാതെ പിന്തുടരുവാണ് ..അപകട വാർത്ത അറിഞ്ഞപ്പോൾ മുതൽ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോൾ സമാധാനം ആയി .കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിർത്തി

തന്നെ സ്നേഹിക്കുന്നവർക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാൻ അവിടിരിക്കുമ്പോൾ വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോൺ വന്നുകൊണ്ടേയിരുന്നു ..അതിൽ കൂടുതലും പല നാടുകളിൽ നിന്നുള്ള ‘അമ്മ മാരുടെ ഫോൺ ആയിരുന്നു ..പലതും വിഡിയോ കോളുകൾ ..അവരിൽ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീർഘായുസ്സിനായി പ്രാർത്ഥനയോടെ ഇരിക്കുന്ന അമ്മമാർ .വാവയുടെ ആരോഗ്യത്തിനായി വഴിപാടുകൾ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകൾ അറിയാൻ കാത്തിരിക്കുന്നവർ ..എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ

വേദനകൾക്കിടയിലും തന്നെ കാണാൻ എത്തുന്നവരെയും ..ഫോണിൽ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരികെ എത്താൻ ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയിൽ ചെറിയ ചില ഉപദേശങ്ങൾ കൊടുത്തും അവിടുന്ന് ഞാൻ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനും .ഇന്നെലെ തിരികെ യിറങ്ങുന്നതിനു മുന്നേ ഞങ്ങൾ എടുത്ത ചിത്രങ്ങളാണിത്