സാരി ഉടുക്കാൻ ഒരുകാലത്ത് കൊതിച്ചിരുന്നു, സീമ വിനീത്

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്‌, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങി വിവധ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേ​ഗം വൈറലാകാറുണ്ട്.

ഇപ്പോഴിതാ സാരി ഉടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കലക്കൻ ടിപ്‌സുമായി എത്തുകയാണ് സീമ. തനിക്ക് ഏറ്റവും കംഫർട്ടബിളായ വസ്ത്രമാണ് സാരിയെന്ന ആമുഖത്തോടെയാണ് സീമയുടെ വിഡിയോ തുടങ്ങുന്നത്. സാരിയുടെ പ്ലീറ്റ് എടുക്കുന്ന കാര്യത്തിലാണ് പലർക്കും കൺഫ്യൂഷൻ. സാരിയുടുക്കുമ്പോൾ മറ്റൊരാളുടെ സഹായവും തേടേണ്ടി വരും. പക്ഷേ ഒറ്റയ്ക്ക് ഉടുക്കുന്ന കാര്യത്തിൽ താൻ കോൺഫിഡന്റാണെന്ന് സീമ പറയുന്നു. ടീച്ചർമൊരൊക്കെ ഉടുക്കുന്നതു പോലെ സാരി ഒതുങ്ങി ഇരിക്കാനാണ് ഇഷ്ടം. ഒരുകാലത്ത് സാരിയുടുത്ത് സുന്ദരിയാകാൻ താൻ ഒരുപാട് കൊതിച്ചിരുന്നുവെന്നും സാരി ടിപ്‌സിനിടെ സീമ വികാരാധീനയായി പറയുന്നു.

അടുത്തിടെ ഒരു പ്രണയം ഉണ്ടെന്ന് താരം തുറന്നുപറ‍ഞ്ഞിരുന്നു. തീർച്ചയായും പ്രണയം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വർഷം ഒന്നുമല്ല. ഒരു എട്ടുവർഷക്കാലം പ്രണയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ മെഡിക്കൽ ഫീൽഡിൽ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതും കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത് പുള്ളിക്കാരൻ വിവാഹിതൻ ആണ് എന്ന്. അന്ന് ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങൾ ഒന്നും മനസിലാക്കാൻ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം. സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാൻ വിവാഹിതൻ ആണ് കുട്ടികൾ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്. അപ്പോൾ അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തിൽ എനിക്ക് എന്ത് വേണം എന്നറിയാൻ പോലും പറ്റാത്തസമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോൾ വേറെ ഒരു സ്ഥലത്തുനിന്നും സ്‌നേഹവും കെയറും കിട്ടുമ്പോൾ അങ്ങോട്ടെ പോകൂ. അവർ വെറുത്താലും ആ സ്‌നേഹത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹം ആണ് ട്രാൻസ്. ഇന്ന് ചിന്തിക്കുമ്പോൾ അത് മോശം ആണ് എന്ന് ഞാൻപറയും.