കാട്ടാനകളെ പ്രകോപിപ്പിച്ച് സെൽഫി എടുക്കാൻ ശ്രമം, വയനാട്ടിൽ യുവാക്കൾക്കെതിരെ കേസ്

വയനാട് : കാട്ടാനകൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി വനംവകുപ്പ്. വയനാട് ബത്തേരി-പുൽപ്പള്ളി അഞ്ചാംമൈൽ ഭാഗത്താണ് സംഭവമുണ്ടായത്. കാട്ടാനകൾ കൂട്ടമായി നിൽക്കുന്നതിന് സമീപം അപകടകരമായ രീതിയിലാണ് യുവാക്കൾ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്.

യുവാക്കൾ ആനയെ കണ്ടതും വാഹനം നിർത്തി ഫോട്ടോ എടുക്കാൻ ആനയുടെ സമീപത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിലുണ്ടായിരുന്ന മറ്റൊരു കാർ യാത്രക്കാരൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

സംഭവം സമൂഹമന്ധ്യമങ്ങളിൽ പ്രചരിക്കുകയൂം, വീഡിയോ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. യുവാക്കൾക്കെതിരെ കേസ് ഉൾപ്പടെയുള്ള നടപടിയിലേക്കാകും വനംവകുപ്പ് കടക്കുക.