ഗവർണർക്ക് നേരെ കരിങ്കൊടി, പൊലീസ് കസ്റ്റഡിയിലെടുത്തവരെ ജീപ്പ് തടഞ്ഞ് ഇറക്കി ഡിവൈഎഫ്ഐ

കണ്ണൂർ : കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഗവർണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ഇറക്കി. ഇത് പോലീസും പ്രവർത്തകരുമായി കൈയ്യാങ്കളിയിലേക്ക് നയിച്ചു.

മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് തിരിച്ച ഗവർണർക്ക് നേരെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനത്തും എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു.

ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​നി​ന്ന് ​രാ​ജ്ഭ​വ​നി​ലേ​ക്ക് ​പോ​കും​ ​വ​ഴി​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക്ക​ടു​ത്തും​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന് ​സ​മീ​പ​ത്തും​ ​ഗ​വ​ർ​ണ​ർ​ക്കു​ ​നേ​രെ​ ​ക​രി​ങ്കൊ​ടി​ ​പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.​ ​ര​ണ്ടി​ട​ത്തു​മാ​യി​ 14​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​ ​പി​ടി​യി​ലാ​യി.​ ​എ.​കെ.​ജി​ ​സെ​ന്റ​റി​ന​ടു​ത്ത് ​എ​ട്ടും​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ക്ക​ടു​ത്ത് ​ആ​റും​ ​പേ​രെ​യാ​ണ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​