ഇ പി ജയരാജനെ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ

ഇ പി ജയരാജനെ വെല്ലുവിളിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്ത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇ പി ജയരാജന്റെ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ രം​ഗത്തെത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം.
ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നത്..