നടന്‍ സിദ്ദീഖിന്റെ മകന് വധു ആയി ഡോക്ടര്‍ അമൃതദാസ്; എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ വൈറലാകുന്നു Actor siddique son marriage

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ കലാകാരന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. നടനായും സഹനടനായും വില്ലനായും എല്ലാം നമ്മുടെ മുന്നിലേക്ക് എത്തി. മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത അഭിനയ പ്രതിഭ തന്നെയാണ് സിദ്ദിഖ്. സിദ്ദിഖിന് പിന്നാലെ അദ്ദേഹത്തിൻ്റെ മകൻ ഷഹീൻ സിദ്ദിഖും മലയാള വെള്ളിത്തിരയിൽ തൻ്റെ സ്ഥാനം കുറച്ചിട്ടുണ്ട്. ഷാഹിന്‍ സിദ്ദിഖിന്റെ വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

കല്യാണത്തിന് മുന്നോടിയായുള്ള എന്‍ഗേജ്‌മെന്റാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഡോക്ടര്‍ അമൃതയാണ് സിദ്ദിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ദിഖിന് വധുവായി എത്തുന്നത്. തുവെള്ള വസ്ത്രമണിഞ്ഞ് ആയിരുന്നു എല്ലാവരും ചടങ്ങിന് എത്തിയിരുന്നത്. ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

കല്യാണനിശ്ചയത്തിന് സിനിമാ രംഗത്തെ ആരെല്ലാം പങ്കെടുത്തു എന്നത് വ്യക്തമല്ലെങ്കിലും വിവാഹത്തിന് വലിയൊരു താരനിര തന്നെയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മകന്റെ ജീവിതത്തില്‍ ഏറ്റവും നല്ലൊരു മുഹൂര്‍ത്തം നടക്കുമ്ബോള്‍ ഒരു അച്ഛന്‍ എന്ന നിലയില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സിദ്ദിഖിനെയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം നിരവിധിപ്പേരാണ് താരപുത്രന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

ക്രീം നിറത്തിലുള്ള അതി മനോഹരമായ ലഹങ്കയാണ് അമൃത വിവാഹ നിശ്ചയ വേദിയിൽ അണിഞ്ഞിരുന്നത്.അതേ നിറത്തിലുള്ള ജുബ്ബയായിരുന്നു ഷഹീൻ്റെ വസ്ത്രം. രണ്ടുപേരുടെയും വസ്ത്രങ്ങളിൽ അതി മനോഹരമായ വർക്കുകളും ചെയ്തിട്ടുണ്ട്. വളരെ സിമ്പിളായിട്ടുള്ള മേക്കപ്പും ആഭരണങ്ങളുമാണ് അമൃത അണിഞ്ഞിരുന്നത്. വിവാഹ വേദിയിൽ രാജകുമാരിയെപ്പോലെ താരം തിളങ്ങിയിരുന്നു. വിവാഹത്തിൻ്റെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമ മേഖലയിലെ എല്ലാ താരങ്ങളുമായും അടുത്ത ബന്ധമുള്ള നടനാണ് സിദ്ദിഖ്. അതുകൊണ്ടു തന്നെ താരങ്ങൾ ഒന്നും എത്തിയില്ലേ എന്നുള്ള ചോദ്യമാണ് ആരാധകരുടെ ഇടയിൽ നിന്നും ഉയരുന്നത്.