പ്രീയപ്പെട്ട കൂട്ടുകാര്, ശ്രീലക്ഷ്മിക്ക് ആദരാഞ്ജലികളുമായി ശാലു മേനോൻ

ചലച്ചിത്ര-സീരിയൽ രംഗത്ത് തന്റേതായ മുഖമുദ്ര പതിപ്പിച്ച അനുഗ്രഹീത നടി ശ്രീലക്ഷ്മിയുടെ മരണം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ. നിരവധി താരങ്ങളും ആരാധകരും ആണ് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വരുന്നത്. കഴിഞ്ഞ കുറെ വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ചങ്ങനാശ്ശേരി ശ്രീലക്ഷ്മിക്ക് ചങ്ങനാശ്ശേരി ജയകേരള നൃത്ത കലാലയത്തിന്റെ പേരിലും എന്റെ സ്വന്തം പേരിലും ആദരാഞ്ജലികൾ എന്നാണ് ശാലു മേനോൻ കുറിച്ചത്.

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020-ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന്.