ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ

താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ. ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ സംഘടന സ്വീകരിച്ച നടപടി സംബന്ധിച്ച വാർത്താക്കുറിപ്പിൽ മറ്റൊരു വിഷയത്തിൽ അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുന്ന തൻ്റെ വിഷയം കൂടി ഉൾപ്പെടുത്തി എന്നതാണ് വിമർശനത്തിന് കാരണം.

ഈ പത്രക്കുറിപ്പിലെ തന്നേക്കുറിച്ചുള്ള പ്രസ്താവന പിൻവലിച്ച് ജനറൽ സെക്രട്ടറി ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഷമ്മി തിലകൻ താരസംഘടനയുടെ ജനറൽ സെക്രട്ടറിക്കെതിരെ തുറന്നടിച്ചത്. അമ്മ പുറത്തുവിട്ട വാർത്താക്കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.