ഞാൻ ഒരാളുടെ ആദ്യരാത്രി കുളമാക്കി എന്റേതും കുളമാക്കുമെന്ന് അവർ ചലഞ്ച് ചെയ്തിട്ടുണ്ട്; ഷംന കാസിം

മലയാളികളുടെ പ്രിയ താരം ഷംന കാസിം താൻ ഒരാളുടെ ആദ്യരാത്രി കുളമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് . തന്റെ എട്ട് സീക്രട്ടുകൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ. .കുട്ടിക്കാലത്ത് താൻ കാണിച്ച രസകരമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നു പറഞ്ഞത്.എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് മൂത്ത ഇത്താത്തയുടെ വിവാഹം. വിവാഹം കഴിഞ്ഞു ആദ്യ ദിനം രാത്രിയായപ്പോൾ ഞാൻ നേരെ ഇത്താത്തയുടെ മുറിയിലെ കട്ടിലിൽ സ്ഥാനം പിടിച്ചു. ഇത് കണ്ടു ഇക്കാക്ക ആകെ കിളി പോയി. ഞാൻപറഞ്ഞു ഇക്കാക്ക കിടന്നോളൂ. ഞാൻ ഇവിടെ സൈഡിൽ ഇത്താത്തയുടെ അടുത്താ കിടക്കുന്നതെന്ന്.എന്റെ മമ്മി ഓടി വന്നു ഇന്ന് മോള് എന്റെയടുത്ത് കിടക്കാൻപറഞ്ഞു. ഞാൻ പറഞ്ഞു നടക്കൂല ഞാൻ ഇത്താത്തയുടെ അടുത്താ കിടക്കുന്നേ എന്ന്.

ബന്ധുക്കൾ എല്ലാം പല മോഹന വാഗ്ദാനങ്ങളുമായി എത്തി എനിക്ക് ഒരു കുലുക്കവുമില്ല. ഒടുവിൽ ഇക്കാക്ക പറഞ്ഞു സാരമില്ല ഇവിടെ കിടന്നോട്ടെ എന്ന്. ഇനിയാണ് ട്വിസ്റ്റ് ചെറുപ്പത്തിൽ എനിക്ക് ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന അസുഖമുണ്ടായിരുന്നു. അന്ന് രാത്രി ഞാനവരുടെ ബെഡ്ഡിൽ മൂത്രമൊഴിക്കുകയും ചെയ്തു. ഇക്കാക്ക ഇപ്പോഴും അത് പറഞ്ഞു എന്നെ കളിയാക്കും. ഷംന കാസിം പറയുന്നു. എൻെ ആദ്യരാത്രിയും കുളമാക്കി കയ്യിൽതരുമെന്ന് അവർ ചലഞ്ച് ചെയ്തിട്ടുണ്ടെന്നും ഷംന കൂട്ടിച്ചേർത്തു.

അഭിനേത്രിയെന്ന നിലയിലും നര്‍ത്തക എന്ന നിലയിലും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.