മെറൂൺ സാരിയിൽ സുന്ദരിയായി വളക്കാപ്പ് ചടങ്ങ് നടത്തി ഷംന കാസിം

അമ്മയാകാൻ ഒരുങ്ങുന്നെന്ന സന്തോഷവാർത്ത നടി ഷംന കാസിം അടുത്തിടെയാണ് പങ്കട്ടത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ഈ വാർത്ത അറിയിച്ചത്. വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.

താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന അറിയിച്ചത്.വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത കുടുംബാംഗങ്ങളും ഏറ്റെടുത്തത്. ഇപ്പോഴിതാ തന്റെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്ക് വെച്ചിരിയ്ക്കുകയാണ് ഷംന കാസിം. മെറൂൺ സാരിയിൽ ആഭരണങ്ങൾ അണിഞ്ഞു അതിസുന്ദരിയായാണ് ചടങ്ങിൽ താരം പ്രത്യക്ഷപ്പെട്ടത്. സരയു, തസ്‌നി ഖാൻ, രഞ്ജിനി ഹരിദാസ്, ശ്രീലയ,കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ദീപ്തി വിധുപ്രതാപ് ഉൾപ്പെടെ നിരവധി താരങ്ങൾ ഷംനക്ക് ആശംസകളുമായെത്തി.

അഭിനേത്രിയെന്ന നിലയിലും നർത്തക എന്ന നിലയിലും മലയാളികൾക്ക് പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംനയ്ക്കായില്ല. അടുത്തിടെയാണ് താരം വിവാഹിതയായത്. ദുബായിൽവെച്ച് ആഘോഷപൂർവ്വമായാണ് വിവാഹം നടന്നത്.