പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി കമ്മിഷണർ അന്വേഷിക്കും

തിരുവനന്തപുരം. കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി.കമ്മിഷണർ അന്വേഷിക്കും. പ്രതാപ ചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിനിടയാക്കിയതെന്നാണ് മക്കളുടെ പരാതി.

ഡിസംബർ 29ന് ഡിജിപിക്ക് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ടതോടെ പരാതി പിൻവലിച്ചു. എന്നാൽ, തുടർ നടപടികൾ പാർട്ടിയിൽനിന്ന് ഉണ്ടാകാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നൽകുകയായിരുന്നു.