അഹാനയെ എനിക്ക് തരുമോയെന്നു അവളുടെ അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നുവെന്ന് ശാന്തി കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ഭരതന്‍ ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 17ാം വയസിലാണ് നടി ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ഇടയ്ക്ക് ഇടവേള എടുത്ത ശാന്തി കൃഷ്ണ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. രണ്ടാം വരവിലും നടിയുടെ കൈ നിറയെ ചിത്രങ്ങളാണ്.

മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശാന്തി കൃഷ്ണ. 1981ല്‍ ഭരതന്‍ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ ശാന്തി കൃഷ്ണ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1984ല്‍ നടന്‍ ശ്രീനാഥുമായിട്ടായിരുന്നു നടിയുടെ ആദ്യ വിവാഹം. 1995ല്‍ ബന്ധം വേര്‍പെടുത്തി.തുടര്‍ന്ന് 1998ല്‍ സദാശിവന്‍ ബജോറിനെ വിവാഹം ചെയ്തു.ഈ ബന്ധം 2016ല്‍ അവസാനിച്ചു.

ഇപ്പോള്‍ സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹ നിധിയായ മകളെക്കുറിച്ച് തുറന്നു പറയുകയാണ് ശാന്തി കൃഷ്ണ. നടി അഹാന കൃഷ്ണ കുമാര്‍ തന്റെ തിരിച്ചു വരവിലെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ചപ്പോള്‍ ആ മകളെ സ്വന്തം മകളെന്ന നിലയില്‍ താലോലിക്കുകയാണ് ശാന്തി കൃഷ്ണ ചെയ്തത്. അഹാനയുടെ അച്ഛനോടും അമ്മയോടും അവളെ തനിക്ക് തരുമോ എന്ന് ചോദിച്ചിരുന്നുവെന്നും എന്നാല്‍ ആ ചോദ്യം അവര്‍ സീരിയസായി എടുത്തില്ലെന്നും, അങ്ങനെ എടുത്തിരുന്നേല്‍ അഹാനയെ താന്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ശാന്തി കൃഷ്ണ പറഞ്ഞു.

ശാന്തി കൃഷ്ണയുടെ വാക്കുകളിങ്ങനെ, ‘അഹാന എനിക്ക് മകളെ പോലെയാണ്. എപ്പോഴും എന്നെ വിളിയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍. ഞാന്‍ അവളെ അങ്ങ് എടുത്തോട്ടെ എന്ന് അവളുടെ അച്ഛനും അമ്മയോടും ചോദിച്ചതാണ്. ഒരു പക്ഷേ അവര്‍ ആ ചോദ്യം സീരിയസായി എടുത്തു എനിക്ക് തരാമെന്നു പറഞ്ഞിരുന്നേല്‍ ഞാന്‍ അങ്ങ് കൊണ്ടുപോയേനെ. അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് അഹാനയെ. സിനിമയിലെ എന്റെ മൂന്നാമത്തെ തിരിച്ചു വരവില്‍ അവള്‍ ആണ് എന്റെ കഥാപാത്രത്തിന് മകളായി വന്നത്. സിനിമയിലല്ല ജീവിതത്തിലും അവള്‍ എനിക്ക് എന്റെ മകള്‍ ആണ്’.