ഭ​ർ​ത്താ​വി​ന്റെ​യും കു​ഞ്ഞി​ന്റെ​യും കാ​ര്യം നോ​ക്കി വീ​ട്ടി​ലി​രു​ന്നാ​ൽ പോ​രെ, കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്‌​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ശാ​ന്തി​വി​ള ദി​നേ​ശ്

മലയാളികളുടെ പ്രിയ താരകുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. ചോക്ലേറ്റ് ഹീറോയായെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. 2005ലായിരുന്നു പ്രിയയെ കുഞ്ചാക്കോ ബോബൻ വിവാഹം കഴിച്ചത്.14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ഞ് പിറന്നത്. ഇസഹാക്ക് എന്നാണ് കുഞ്ഞിന്റെ പേര്.ഇടയ്ക്കിടെ കുഞ്ഞിന്റെ രസകരമായ വിശേഷങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇടക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ‘പ​ദ്മി​നി’ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വ് രം​ഗ​ത്തു വ​ന്നി​രു​ന്നു. 25 വ​ർ​ഷ​മാ​യി സി​നി​മ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ചാ​ക്കോ​ച്ച​നെ​തി​രെ ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു നി​ർ​മ്മാ​താ​വ് പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്.

പ​ണം വാ​ങ്ങി​യി​ട്ട് സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​പ്പോ​ഴി​താ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശ്.

ഈ ​സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്റെ ഭാ​ര്യ​യ്ക്ക് എ​ന്ത് സ്ഥാ​നം. നി​ങ്ങ​ളു​ടെ ചി​ത്ര​ത്തി​ന്റെ റോ ​ഫൂ​ട്ടേ​ജ് ക​ൺ​സ​ൾ​ട്ടി​ങ് ക​മ്പ​നി​ക്ക് കാ​ണാ​ൻ കൊ​ടു​ക്കാ​ൻ അ​വ​ർ പ​റ​ഞ്ഞാ​ല്, നീ ​നി​ന്റെ പ​ണി നോ​ക്കി​യാ​ൽ മ​തി​യെ​ന്നും ഭ​ർ​ത്താ​വി​നും കു​ട്ടി​ക്കും ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി​യി​രു​ന്നാ​ൽ പോ​രെ​യെ​ന്ന് ചോ​ദി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.

അ​വ​രോ​ട് സി​നി​മ​യു​ടെ റോ ​ഫൂ​ട്ടേ​ജ് ആ​ർ​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന് പ​റ​യാ​മാ​യി​രു​ന്നു​വെ​ന്നും സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​വി​നും അ​ത് പ​റ​യാ​ന് ധൈ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നും ശാ​ന്തി​വി​ള ദി​നേ​ശ് പ​റ​യു​ന്നു.