പതിനേഴാം വിവാഹവാർഷികം ആഘോഷമാക്കി ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്സി,പുതിയ നിയമം,ആടുപുലിയാട്ടം,പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില കഥാപാത്രങ്ങളിലൂടെ ഷീലു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവയാണ് താരം. വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ഷീലു ആരംഭിച്ചിരുന്നു. നഴ്‌സായിരുന്നു ഷീലു. നഴ്സിങ് ജോലി വിട്ടിട്ട് ഇപ്പോൾ 16 വർഷത്തോളമായി. പഠനത്തിന് ശേഷം ശീലു ഹൈദരാബാദ്, കുവൈറ്റ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി വിട്ടത്. വ്യവസായിയും നിർമാതാവുമായ അബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭർത്താവ്.

പതിനേഴാം വിവാഹവാർഷികം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് ഷീലു എബ്രഹാമും ഭർത്താവും നിർമാതാവുമായ എബ്രഹാമും. അബാം ഫിലിംസിന്റെ ഉടമയുമായാണ് എബ്രഹാം. മക്കളായ ചെൽസിയ, നീൽ എന്നിവർക്കും അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷം. വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്