ഞാനും ഒരു നേഴ്സായിരുന്നു, അഭിമാനം തോന്നുന്നു- നടി ഷീലു

നിരവധി നടിമാർ നേഴ്സിങ്ങ് , ഡോക്ടർ ജോലിയിൽ നിന്നും സിനിമാ സീരിയൻ രംഗത്തേക്ക് വന്നിട്ടുണ്ട്. ലോകമാകെ വൈറലായ ജിമിക്കി കമ്മൽ ഡാൻസും ഒരു നേഴ്സിന്റെ വക തന്നെ. ഇപ്പോൾ നടി ഷീലു എബ്രഹാം തന്റെ ജോലിയേ കുറിച്ച് പങ്കുവയ്ക്കുന്നു. ഞാനും ഒരു നേഴ്സ് ആയിരുന്നു. ജോലി നിർത്തി എങ്കിലും അഭിമാനം തോന്നുന്നു. ജീവൻ രക്ഷിക്കുന്ന മാലാഖമാർക്കാരി പ്രാർഥിക്കുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീലു എബ്രഹാം. നേഴ്‌സസ് ഗദിനത്തില്‍ എല്ലാ മാലാഖമാര്‍ക്കും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. നടി ആകുന്നതിന് മുമ്പ് താനും ഒരു നഴ്‌സ് ആയിരുന്നു എന്ന് ഷീലു പറയുന്നു. നമ്മുടെ ജീവന്റെ രക്ഷയ്ക്കായി സ്വന്തം കുടുംബത്തെയും മക്കളെയും ഒക്കെ വിട്ട് അകന്ന് രാപ്പകല്‍ ഇല്ലാതെ അധ്വാനിക്കുന്ന ദൈവത്തിന്റെ മാലാഖമാരുടെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു എന്ന് ഷീലു പറയുന്നു.

നഴ്‌സിംഗ് പഠനത്തിന് ശേഷം നാല് വര്‍ഷമായി ഹൈദരാബാദ്, മുംബൈ, കുവൈറ്റ് എന്നിവിടങ്ങളിലായി താനും നഴ്‌സായി ജോലി ചെയ്തിട്ടുണ്ടെന്നും വിവാഹത്തിന്റെ സമയത്താണ് നഴ്‌സ് ജോലി താന്‍ രാജിവെച്ചതെന്നും ഷീലു വ്യക്തമാക്കുന്നു. ‘സിനിമയില്‍ വന്നിട്ട് ഇതുവരെ ഒരു സിനിമകളിലും നഴ്‌സായി അഭിനയിക്കാനായിട്ടില്ല, നഴ്‌സായി അഭിനയിക്കണമെന്ന മോഹം ഉള്ളിലുണ്ട്, ഷീലു പറയുന്നു. ലോകമെമ്പാടും ഒരുപാട് കോണുകളില്‍ ഇരുന്ന് നമുക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ആദരവ് അര്‍പ്പിക്കുന്നു, ബിഗ് സല്യൂട്ട്.’- ഷീലു പറഞ്ഞു.

‘നഴ്‌സിങ് ജോലി വിട്ടിട്ട് ഇപ്പോള്‍ 16 വര്‍ഷത്തോളമായി. എന്നിരുന്നാലും മനസ്സുകൊണ്ട് അവരുടെ കൂടെയാണ്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുണ്ട്, മാനസിക പിന്തുണ നല്‍കുന്നുണ്ട്. ഈ കൊറോണകാലത്തുകൂടി ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു, ‘ഒരു പക്ഷേ ഞാന്‍ ഈ വിവാഹം കഴിച്ചിരുന്നില്ലെങ്കില്‍ ഇപ്പോഴും നഴ്‌സായി തുടരുമെന്ന്’, അദ്ദേഹം ബിസിനസുകാരനാണ്. വിവാഹ സമയത്താണ് ഞാന്‍ നഴ്‌സ് ജോലി രാജിവെച്ചത്. കുവൈറ്റില്‍ നിന്ന് യു.കെയിലേക്ക് നഴ്‌സിങ് ജോലിക്കായി പോകാനിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹ ശേഷമാണ് സിനിമയിലേക്കുമെത്തിയത്’. ഷീലു പറഞ്ഞു.