നിന്റെ ഭാര്യ എന്നോട് സ്നേഹത്തിൽ നിന്നാൽ അവൾക്ക് ഇരുപതു കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം, ശിൽപ ഷെട്ടി മകനോട് പറഞ്ഞത്

ബോളിവുഡ് താരം ശിൽപ ഷെട്ടി ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ അഭിപ്രായം. നാൽപ്പതിന്റെ ഈ പ്രായത്തിലും യുവത്വത്തെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന്. ഈ സീക്രട്ടിന് പിന്നിൽ വ്യായാമവും ഡയറ്റിങ്ങുമൊക്കെയാണെന്ന് താരം പറയാറുണ്ട്. ഇപ്പോൾ ശിൽപ പങ്കുവച്ചിരിക്കുന്ന വിശേഷം തന്റെ പ്രിയ്യപ്പെട്ട ഒരു ആഭരണത്തെക്കുറിച്ചാണ്. ഇരുപതു കാരറ്റിന്റെ ഡയമണ്ട് നെക്ലസാണ് വിഷയം. ഡയമണ്ട് നെക്ലസ് മകൻ വിയാൻ രാജിന്റെ ഭാവി ഭാര്യക്ക് സമ്മാനിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ശിൽപ.

തന്റെ 20 കാരറ്റ് ഡയമണ്ട് മകന്റെ ഭാവി ഭാര്യക്ക് കൊടുക്കാൻ തയ്യാറാണെന്നാണ് ശിൽപ പറയുന്നത്,‌. പക്ഷേ ഒരു നിബന്ധനയുണ്ടെന്നും താരം പറയുന്നു. നിന്റെ ഭാര്യ എന്നോട് സ്നേഹത്തിൽ നിന്നാൽ അവൾക്ക് ഈ ഇരുപതു കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം എന്നാണ് ശിൽപ മകനോട് പറഞ്ഞത്. ഇല്ലെങ്കിൽ ചെറുത് ഏതെങ്കിലും കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ശിൽപ പറയുന്നു. തന്റെ ജീവിതത്തിൽ അമ്മയെന്ന റോളിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ശിൽപ പറയുന്നു.

2009ൽ വിവാഹിതരായ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിയാനെക്കൂടാതെ സമീഷ ഷെട്ടി എന്നൊരു മകൾ കൂടിയുണ്ട്. ഈ വർഷമാദ്യം വാടക ​ഗർഭപാത്രത്തിലൂടെയാണ് ശിൽപ രണ്ടാമതും അമ്മയായത്. മാതൃദിനത്തിൽ വിയാൻ തനിക്ക് സമ്മാനിച്ച കത്തിന്റെ വീഡിയോ ശിൽപ പങ്കുവച്ചിരുന്നു. ലോക്ക്ഡൗൺ തുടങ്ങിയതിനു ശേഷം വിയാനൊപ്പം പാചകം ചെയ്യുന്നതിന്റെയും ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന്റെയുമൊക്കെ വീഡിയോ ശിൽപ പങ്കുവച്ചിരുന്നു.