നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു- ശിൽപ്പ ഷെട്ടി

ബോളിവുഡിൽ ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നടിമാർക്ക് സ്ഥാനമൊള്ളൂ. യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മികച്ചുനിൽക്കുന്ന താരമാണ് ശിൽപ്പ.44-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശിൽപ്പ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്.

ഇപ്പോളിതാ മകൾ സമീഷയുടെ രണ്ടാം പിറന്നാൾ ആഘോഷമാക്കി നടി ശിൽപ ഷെട്ടിയും കുടുംബവും. ജന്മദിന പാർട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. മകൾക്കൊപ്പമുള്ള മനോഹരമായൊരു വിഡിയോയും ഹൃദ്യമായ കുറിപ്പും ശില്പ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.‘നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു. എന്റെ അവസാനം വരെ നിന്നെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ജന്മദിനാശംസകൾ സമീഷ’ എന്നാണ് താരം വിഡിയോയ്ക്കൊപ്പം കുറിച്ചത്.

ശില്പ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെയാണ് രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. എട്ട് വയസുകാരൻ വിയാൻ ആണ് ഇവരുടെ മൂത്ത മകൻ.