തലകുത്തി നിന്ന് ഭക്ഷണം പാചകം ചെയ്ത് ശിൽപ്പ ഷെട്ടി

ബോളിവുഡിൽ ഫിറ്റ്‌നെസ്സിന്റെ കാര്യത്തിൽ ശിൽപ്പ ഷെട്ടിയെ കഴിഞ്ഞേ മറ്റു നടിമാർക്ക് സ്ഥാനമൊള്ളൂ. യോഗയിലൂടെയും നിത്യേനയുള്ള വ്യായാമമുറകളിലൂടെയും തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മികച്ചുനിൽക്കുന്ന താരമാണ് ശിൽപ്പ.44-ാം വയസ്സിലും ഫിറ്റ്നസിന് പ്രാധാന്യം നൽകി ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുകയാണ് ശിൽപ്പ.

യോഗയാണ് ശിൽപ്പയുടെ പ്രിയപ്പെട്ട വ്യായാമരീതി. വർഷങ്ങളായി യോഗ ദിനചര്യയുടെ ഭാഗമായി കൊണ്ടു നടക്കുന്ന ശിൽപ്പ, യോഗയുടെ ഗുണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്. അതിനായി യോഗ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിലൂടെ ശിൽപ്പ പങ്കുവയ്ക്കാറുമുണ്ട്

കഴിഞ്ഞ ദവസം നടി പങ്കുവെച്ച ചിത്രം അൽപം വ്യത്യസ്തമാണ്. അടുക്കളയിൽ തലകുത്തനെ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ശിൽപ പങ്കുവെച്ചത്. ചിത്രം മാത്രമല്ല അതിന് നൽകിയ അടിക്കുറപ്പും പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആരാധകർക്ക് കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ശിൽപയുടെ ചിത്രവും പോസ്റ്റും സോഷ്യൽ മീഡിയയയിൽ വൈറലാണ്.

ഞായർ സ്പെഷ്യലായിട്ടാണ് ശിൽപ തലകുത്തനെയുള്ള ചിത്രം പങ്കുവെച്ചത്. സ്റ്റൈലൻ ലുക്കിലാണ് ശിൽപ കിച്ചണിൽ നിൽക്കുന്നത്. ഹാപ്പി, ഫുഡ് ഇൻസ്റ്റഗ്രം, ആരോഗ്യം, ഹോംമെയ്ഡ് തുടങ്ങിയ ഹാഷ്ടാഗിനോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഞായർ സ്പെഷ്യലായി കുക്കിങ്ങിന് റെഡിയായി നിൽക്കുകയാണ് ശിൽപ എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.