നമ്മുടെ കേശുവും ശിവാനിക്കും ഇതെന്തൊരു മാറ്റം, പുതിയ ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ശിവാനിയും കേശുവും. ഇവരുടെ കെമസ്ട്രീ സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോക്കൊക്കെ ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. പരമ്പര നിർത്തിയെങ്കിലും ഇവർക്ക് ഇന്നും ആരാധകരുണ്ട്.

2015 ഡിസംബർ 12നാണ് ഉപ്പും മുളകും ആരംഭിക്കുന്നത്. 5 വർഷം കൊണ്ട് ഇവർ പ്രേക്ഷകർക്ക് സ്വ്ന്തം വീട്ടിലുള്ള അം​ഗത്തെപ്പോലെയാണ്. ഉപ്പും മുളകും നിർത്തിവച്ചിരിക്കുകയാണ് എങ്കിലും ശിവാനിയും അൽസാബിത്തും ഇപ്പോഴും തിരക്കിലാണ്. കേശു വെബ് സീരീസുമായും ശിവാനി ഋഷിയുടെ ഒപ്പമുള്ള വ്‌ളോഗിങ്ങിലും സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രണ്ടുപേരുടെയും ചിത്രങ്ങൾ ആണ്. ഫോട്ടോഗ്രാഫർ ജിഷ്ണു പകർത്തിയ ചിത്രങ്ങൾക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഇതെന്തൊരുമാറ്റം ആണ് രണ്ടാൾക്കും സംഭവിച്ചിരിക്കുന്നത്. സിനിമകളിലേക്ക് ഉടനെ ഉണ്ടാകുമോ എന്ന് തുടങ്ങിയ സംശയങ്ങളും ആരാധകർ പങ്കിടുന്നു. രണ്ടു പേരും ഇത്രയും ദിവസംകൊണ്ട് വലുതായെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

ഉപ്പും മുളകിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിട്ടത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമായിരുന്നു എത്തിയത്.