മകൾ എട്ടാം ക്ലാസിൽ, ഞാൻ പറയുന്നതിന്റെ എതിരാണ് അവൾ ചെയ്യുന്നത്- ശോഭന

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

ശോഭന അവിവാഹിതയാണ് എങ്കിലും ഒരു പെൺകുഞ്ഞിന്റെ അമ്മ കൂടിയാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും നിമിഷങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ ആണ് വീണ്ടും വൈറലായി മാറുന്നത്.

എന്താണ് മകളെ മാധ്യമങ്ങളിൽ നിന്നു മാറ്റിനിർത്തുന്നത്? എന്ന ചോദ്യത്തിന് ഞാൻ എന്തിന് എന്റെ മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരണം. അവൾ സാധാരണ കുട്ടിയാണ്. അത്രമാത്രം.എന്നാണ് നടി പറഞ്ഞത്. ചെന്നൈയിൽ താൻ പഠിച്ച അതെ സ്‌കൂളിലാണ് മോൾ പഠിക്കുന്നത് എന്നും ഇപ്പോൾ എട്ടാം ക്‌ളാസിൽ ആയെന്നും താരം പറയുന്നുണ്ട്. കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാൻ പറയുന്നതിന്റെ നേരെ എതിരേ ചെയ്യൂ. അതാണല്ലോ പ്രായം

അടുത്തിടെയാണ് എനിക്ക് നൃത്തം പഠിക്കണം എന്ന് അവൾ എന്നോട് പറയുന്നത്. അതുവരെ വലിയ തപര്യം ഉണ്ടായിരുന്നില്ല. ഞാൻ നിര്ബന്ധിച്ചതും ഇല്ല. ഇപ്പോൾ മോൾ സീരിയസ് ആയി പഠനം തുടങ്ങി എന്നും, തന്റെ കാര്യത്തിൽ മോൾ ഇത്തിരി പൊസെസീവ് ആണെന്നും ശോഭന പറഞ്ഞു. 2010 ൽ ആണ് ശോഭന അനന്ത നാരായണിയെ ദത്തെടുക്കുന്നത്. അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു പ്രായം എന്നാണ് റിപ്പോർട്ടുകൾ. ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്.