മകളാണ് എന്റെ ലോകം, അവളുടെ വസ്ത്രകാര്യത്തിൽ ഞാൻ അതീവ ശ്രദ്ധാലുവാണ്, മകളെക്കുറിച്ച് ആദ്യമായി പറഞ്ഞ് ശോഭന

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു.അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം.രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. ശോഭനയോട് മകളെ കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും മകളുടെ വിശേഷങ്ങൾ അധികം താരം പങ്കിട്ടിരുന്നില്ല. ഇപ്പോളിതാ മകളെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ. മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധാലു ആണ്, മകൾ മോഡേൺ സ്‌കൂളിൽ ആണ് പഠിക്കുന്നത്. പെൺകുട്ടികൾ ആകുമ്പോൾ പെട്ടെന്ന് വളരുമല്ലോ അത്കൊണ്ട് ഞാനെപ്പോഴും അവൾ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊൾ വാട്സ് ദി ഡീൽ അമ്മ എന്ന് ചോദിക്കും. ഗുരുവായൂർ അമ്പല നടയിൽ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ് നടത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.