അദ്ദേഹം പോയി, നല്ലൊരു വ്യക്തിയായിരുന്നു, വാക്കുകൾ ഇടറി ശോഭന

സിനിമപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളാണ് ശോഭന. ഓർത്തുവെക്കാൻ ഒരുപാട് പ്രകടനങ്ങൾ സമ്മാനിച്ചിട്ടുണ്ട് ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരുന്നു. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഒട്ടേറേ വിശേഷങ്ങളാണ് ദിവസേന ശോഭന പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. 2010 ൽ ആണ് ഒരു പെൺകുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്.

ഇപ്പോളിതാ നെടുമുടിവേണുവിനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്, വാക്കുകൾ, അദ്ദേഹത്തെ പറ്റി വെറുതെ അങ്ങനെ പറയാൻ ആകില്ല. ഇടക്ക് ചേട്ടൻ ഇല്ലാന്ന് അറിഞ്ഞപ്പോൾ ചിലർ എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ എന്താണ് അദ്ദേഹത്തെ കുറിച്ചൊന്നും ഇടാത്തത് എന്ന്. പക്ഷെ ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല. അത് ജസ്റ്റ് ഇടുക സെലെബ്രെറ്റ് ചെയ്യുക, അത് ലോകം എല്ലാം സെലെബ്രെറ്റ് ചെയ്യുന്നു. പക്ഷേ എനിക്ക് അതിനെ കുറിച്ചു സംസാരിക്കാൻ അൽപ്പം സമയം വേണം. എല്ലാവർക്കും അറിയാം അദ്ദേഹം നല്ലൊരു മൃദംഗിസ്റ്റ് ആണ് എന്ന്. അത് നല്ലൊരു കണക്ഷൻ ആയിരുന്നു ഞങ്ങൾക്കിടയിൽ. നമ്മൾ പരസ്പരം വർക്ക് ചെയ്യുമ്പോൾ അവരുടെ മഹിമ നമ്മൾ അറിയില്ല. അവർ പോയി കഴിയുമ്പോഴാണ് അതിനെ കുറിച്ച് നമ്മൾ ബോധവാന്മാർ ആകുന്നത്. അദ്ദേഹം പോയി. വാക്കുകൾ ഇടറിക്കൊണ്ട് ശോഭന നിർത്തിയിടത്തുന്നിന്നും മഞ്ജുവാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്.

ഭയങ്കര ഇമോഷണൽ ആണ് ആ ഒരു നഷ്ടം എന്ന് പറയുന്നത്. സിനിമയ്ക്ക് മാത്രമല്ല വ്യക്തിപരമായി അത് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ് എന്ന് മഞ്ജു പറയുമ്പോൾ ശോഭന വീണ്ടും സംസാരിക്കുന്നു. ഒരു കുടുംബം പോലെ അല്ലെ. അത് അങ്ങനെ വെറുതെ ഒരു മോമെന്റിൽ പറയാൻ ആകില്ല. ഒരു ഫാമിലി മെമ്പറിന്റെ നഷ്ടം ആണ് വേണു ചേട്ടന്റെ മരണം നൽകിയത്. മുകേഷും ഇന്നസെന്റും ആണ് പിന്നീട് സംസാരിക്കുന്നത്. ഞങ്ങൾ സിനിമയിൽ വരും മുൻപേ തന്നെ പരസ്പരം അറിയുന്നവർ ആണ്. ഒരിക്കലും ആ ദിവസങ്ങൾ വരില്ലല്ലോ, അനുഭവങ്ങളിലൂടെ പോകാൻ ആകില്ലല്ലോ എന്നത്, എന്നെ പോലെ തന്നെ പലർക്കും ദുഃഖം തന്നെയാണ്. അത് തീർന്നു. അവിടെ ഒരു ഫുൾ സ്റ്റോപ്പ് ആണ്- മുകേഷ് പറയുന്നു.