ആശുപത്രിയിലെത്തുന്നതിനുമുന്നെ അച്ഛന്റെ ബോധം പോയി, അച്ഛന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് ഷോബി

അച്ഛന്റെ അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തി തിലകൻ. 2012 സെപ്റ്റംബർ 24 ന് ആയിരുന്നു മലയാളികളുടെ പ്രിയ താരം തിലകൻ മരണപ്പെടുന്നത്, വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചതാരമാണ് തിലകൻ. നടനമറിയാമെങ്കിലും നാട്യമറിയാത്ത തന്റേടിയായ ആരെയും കൂസാത്ത തിലകന് എതിരാളികളും നിരവധിയായിരുന്നു. അഭ്രപാളിയിൽ പകരക്കാരനില്ലാത്ത വിസ്മയ നടൻ. നാല് ദശാബ്‍ദം മലയാള സിനിമയുടെ അവിഭാജ്യഘടകമായ അദ്ദേഹം , അച്ഛന്റെ അവസാന നിമിഷത്തെക്കുറിച്ച് ഷോബി പറയുന്നതിങ്ങനെ

അച്ഛനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന്റെ അന്ന് രാത്രി 11 മണിക്ക് അച്ഛന് മരുന്നും നൽകി കിടത്തി ഉറക്കിയിട്ടാണ് താൻ ഉറങ്ങാൻ വേണ്ടി പോകുന്നത്. അന്ന് ഞാൻ അച്ഛനോട് പറഞ്ഞിരുന്നു കൂടെ കിടക്കാമെന്ന്. എന്നാൽ അച്ഛൻ അത് സമ്മതിച്ചില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞാണ് എന്നെ വിടുന്നത്. അന്ന് രാത്രി 1 മണിയായപ്പോൾ അച്ഛൻ എന്നെ വിളിക്കുകയായിരുന്നു. ഞാൻ ചെല്ലുമ്പോൾ അച്ഛൻ എഴുന്നേറ്റ് ഇരിക്കുകയാണ്. രാത്രി കിടക്കാൻ പോകുന്നതിന് തൊട്ട് മുൻപ് വരെ ആശുപത്രിയിൽ പോകാൻ താൻ വിളിച്ചിരുന്നു. എന്നാൽ അദ്ദേഹം സമ്മതിച്ചില്ല. അച്ഛന് ശ്വാസമുട്ട് ഉണ്ടായിരുന്നു. വിളിച്ചപ്പോൾ താൻ വരുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. വീണ്ടും ഞാൻ നിർബന്ധിച്ചപ്പോൾ ചൂടായി. അപ്പോഴാണ് അച്ഛൻ ദേഷ്യപ്പെടുന്നത്. എന്നെ ഹോസിപിറ്റലിൽ കൊണ്ടു പോകാൻ ഞാൻ പറയും അപ്പോൾ കൊണ്ട് പോയാൽ മതിയെന്നായിരുന്ന അദ്ദേഹം പറഞ്ഞത്.

രാത്രി ഞാൻ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛൻ സമ്മതിക്കുകയായിരുന്നു. കാറിൽ പോണ്ട ആംബുലൻസിൽ പോയാൽ മതി എന്ന് പറഞ്ഞു. അച്ഛന്റെ നിർബന്ധത്തിനെ തുടർന്നാണ് താൻ ആംബുലൻസ് വിളിക്കുന്നത്. ഏകദേശം ശാസ്തമംഗലത്ത് എത്തുമ്പോഴളാണ് സുഖമില്ലാതെ വരുന്നത്. അപ്പോഴേയ്ക്കും ബോധം പോയി. അതുവരെ അച്ഛൻ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അതിന് ശേഷം ഒന്നും സംസാരിച്ചിരുന്നില്ലെന്ന് അച്ഛന്റെ ഓർമ പങ്കുവെച്ച്‌ കൊണ്ട് ഷോബി പറഞ്ഞി.