മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യാനക്കല്‍ കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പ്ലഗ്ഗില്‍ നിന്നാണ് അഭിഷേകിന് ഷോക്കേറ്റതെന്നാണ് വിവരം.

ഫോണില്‍ ചാര്‍ജാവാത്തതുകൊണ്ട് പ്ലഗ്ഗില്‍ നിന്ന് ഊരാന്‍ ശ്രമിക്കുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ജാര്‍ഖണ്ഡ് സ്വദേശിയാണ്. അവിടെയാണ് അഭിഷേകും പഠിക്കുന്നത്.

ഒരു മാസം മുമ്പാണ് അഭിഷേക് അമ്മയുടെ വീടായ പയ്യാനക്കലില്‍ എത്തിയത്. സഹോദരന്‍: ശശാങ്ക് നായര്‍. സംസ്‌കാരം ഇന്ന് മാനാരി ശ്മശാനത്തില്‍ നടക്കും.