കാശ്മീരിൽ നിന്ന് അവധിക്കുവന്ന ജവാനെ തല്ലിചതച്ച് ജയിലിൽ അടച്ചു, കായംകുളത്ത് മൂന്നാംമുറ

വീണ്ടും ഇന്ത്യൻ ജവാനോട് കേരളാ പോലീസിന്റെ അതിക്രൂരമായ മൂന്നാം മുറ. കാശ്മീർ അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനീകനെ കായംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായി തല്ലി ചതച്ചു. ഡിസംബർ 27നായിരുന്നു സംഭവം. കാശ്മീർ അതിർത്തിയിൽ 17മത് മദ്രാസ് റെജിമെന്റിൽ ഉള്ള മോനിഷ് മോഹനൻ എന്ന പട്ടാളക്കാരനെയാണ് ക്രൂരമായി തല്ലി ചതച്ചത്.

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ പട്ടാളത്തിനെതിരേ പോരാടുന്ന മോനിഷ് മോഹൻ എന്ന ധീരനായ ജവാനേ കായം കുളം പോലീസ് സ്റ്റേഷനിൽ ഇട്ട് ചവിട്ടി കൂട്ടുകയായിരുന്നു. ക്രൂരമായ മൂന്നാം മുറ നടത്തിയത് സി ഐ ഷാഫി, കായം കുളം പോലീസ് എസ്.ഐ വനിത കൂടിയായ ഷാജഹാൻ, പോലീസ് ഉദ്യോഗസ്ഥൻ ഹാരിസ്, മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു. നട്ടെല്ല് ഭാഗത്തും നാഭി ഭാഗത്തും അരക്കെട്ട് ഭാഗത്തും എല്ലാം തല്ലി ചതച്ചു. ക്രൂരമായി ആക്രമിച്ചപ്പോൾ ഞാൻ നടുവ് വേദന ഉള്ള ആളാണ്‌ എന്ന് പറഞ്ഞപ്പോൾ ഇനി ഈ നടും വയ്ച്ച് പണി എടുക്കരുത് എന്ന് ആക്രോശിച്ചായിരുന്നു നടുവിനും അരക്കെട്ട് ഭാഗത്തേ നടുവ് ഭാഗത്തും തല്ലി ചതച്ചതെന്ന് സൈനികൻ പറയുന്നു

ഭാര്യയുടെ ചികിൽസാ ആവശ്യത്തിനായിരുന്നു മോനിഷ് മോഹൻ നാട്ടിൽ അവധിക്ക് വന്നത്. തുടർന്ന് കായംകുളം ഗോവിന്ദ മുട്ടം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉൽസവത്തിനു പോയി. എന്നാൽ ക്ഷേത്ര ഉൽസവത്തിൽ രാത്രി 10 മണിക്കു ശേഷം മൈക്ക് ഓഫ് ചെയ്യാതിരുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി തർക്കം ഉണ്ടായിരുന്നു. ഇതായിരുന്നു പോലീസിന്റെ പ്രകോപനത്തിനു കാരണം. മോനിഷ് മോഹൻ എന്ന പട്ടാളക്കാരനേയും വിശ്വാസികളേയും 27നു രാത്രി ക്ഷേത്ര മുറ്റത്ത് ഇട്ട് പോലീസ് മർദ്ദിച്ചു. തുടർന്ന് രാത്രി മോനിഷ് മോഹൻ എന്ന പട്ടാളക്കാരന്റെ വീട്ടിൽ പോലീസ് സംഘം എത്തി ജവാനേ വീട്ടിലിട്ട് വീട്ടുകാരുടെ മുന്നിൽ വയ്ച്ച് ക്രൂരമായി തല്ലി ചതയ്ക്കുക ആയിരുന്നു. തുടർന്ന് രാത്രി തന്നെ നീ എസ് ഐയോട് കളിക്കാൻ ആയോടാ എന്നും നിന്റെ പട്ടാള കളി തീർത്ത് തരാമെന്നും പറഞ്ഞ് പോലീസ് വാഹനത്തിൽ എടുത്തിട്ട് കായം കുളം സ്റ്റേഷനിൽ എത്തിച്ചു. രാത്രി ബന്ധുക്കളുടേയും സഹോദരങ്ങളുടേയും മുന്നിലിട്ട് സ്റ്റേഷനിലും പട്ടാളക്കാരനു മൂന്നാം മുറ പോലീസ് പ്രയോഗം നടത്തുകയായിരുന്നു.

തുടർന്ന് അവിടെയും കലി തീരാതെ പോലീസ് ഈ ജവാനേ എസ്.ഐക്കെതിരേ ആക്രമണം നടത്തി എന്നാരോപിച്ച് കേസ് ചുമത്തി റിമാന്റ് ചെയ്യിച്ചു. ഇപ്പോൾ ഈ ജവാൻ ജയിൽ മോചിതനായപ്പോഴാണ്‌ വിവരങ്ങൾ പങ്കുവയ്ക്കുന്നത്. കേരളാ പോലീസ് ഇന്ത്യൻ മിലിട്ടറിക്കെതിരേയും ജവാന്മാർക്കെതിരെയും, നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം കൂടുകയാണ്‌. കൃത്യമായ അജണ്ടയാണ്‌ അതിർത്തി കാക്കുന്ന രാജ്യം കാക്കുന്ന പട്ടാളക്കാരേ മൂന്നാം മുറ നടത്തി കൊല്ലാകൊല ചെയ്യുന്ന കേരളാ പോലീസിലെ ചില വിഭാഗത്തിന്റെ ഈ നീക്കം. പോലീസ് പച്ച വെളിച്ചം മുതൽ സ്ളീപ്പർ സെല്ലുകൾ വരെ ഉണ്ട് എന്ന് കണ്ടെത്തൽ ഇപ്പോൾ വിസ്മരിക്കരുത്. ഇതുമായി ബന്ധപ്പെട്ട് മിലിട്ടറി രാങ്കിൽ ഉള്ളവരും മിലിട്ടറി ഏജൻസികളും ചേർന്ന് അന്വേഷണം ആവശ്യമാണ്‌. കേരളാ പോലീസിൽ നിന്നും ഇത്തരം കേസുകൾ എടുത്ത് മാറ്റി അയൽ സംസ്ഥാനത്തേ പോലീസുകാരേ കൊണ്ട് അന്വേഷിപ്പിച്ചാലേ നീതി കിട്ടൂ എന്നും അഭിപ്രായം ഉയരുകയാണ്‌.