അറബികടൽ ഇന്ത്യ പിടിക്കും, ഓപ്പറേഷൻ തുടങ്ങി

അറബി കടലിൽ ആധിപത്യം ഉറപ്പിച്ച് ഇന്ത്യൻ നാവിക വ്യോമ സേനകൾ. അറബി കടലിൽ മലാക്ക കടലിടുക്ക് മുതൽ ഗൾഫിലേ പേർഷ്യ വരെയുള്ള തന്ത്രപ്രധാന മേഖലയിൽ അത്യുഗ്രൻ പ്രകടനമാണ്‌ ഇന്ത്യൻ സൈന്യം ഇപ്പോൾ നടത്തുന്നത്. 2 സൈനീക ഗ്രൂപ്പുകൾ ആയാണ്‌ ഓപ്പറേഷൻ നടത്തുന്നത്.

കൊച്ചിയിൽ പ്രധാനമന്ത്രി ഉല്ഘാടനം ചെയ്ത ഐ എൻ എസ് വിക്രാന്ത് ആണ്‌ ഓപ്പറേഷനിലെ മുഖ്യ താരം. അറബി കടലിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഈ പടപുറപ്പാടിൽ ഉള്ളത് 36 ലധികം യുദ്ധ വിമാനങ്ങൾ,നിരവധി യുദ്ധക്കപ്പലുകൾ, 2 വിമാന വാഹിനികൾ, മുങ്ങി കപ്പലുകൾ എന്നിവയുണ്ട്. അതായത് ഇന്ത്യൻ സൈന്യത്തിന്റെ എല്ലാം അറ്റങ്ങിയ ഒരു ഭാഗം തന്നെയായാണ്‌ അറബികടൽ പിടിക്കാനുള്ള ഈ പടപ്പുറപ്പാട്.

2400 കിലോ മീറ്ററോളം വീതിയുള്ള അറബി കടലിന്റെ കിഴക്കു ഭാഗത്ത് ഇന്ത്യയും, വടക്ക് പാകിസ്താനിലെ ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യൻ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കൻ വൻ‌കരയിലെ സൊമാലിയയും ആണുള്ളത്. അതായത് ചൈനയേ സ്പർശിക്കുന്നില്ല. ഈ കടലിന്റെ മേധാവിത്വം ആണിപ്പോൾ ഇന്ത്യ ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. വേദ കാലഘട്ടങ്ങളിൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4.65 കിലോമീറ്റർ വരെ ഉണ്ട്. ഒരു കരയിൽ നിന്നും മറുകരയിലേക്ക് ഉള്ള വീതി 2400 കിലോമീറ്ററാണ്‌.

ചൈനയെ വിറപ്പിക്കുകയും അറബി കടലിൽ ആധിപത്യം സ്ഥാപിക്കുകയുമാണ്‌ ലക്ഷ്യം വയ്ക്കുന്നത്.ഐഎൻഎസ് വിക്രാന്ത് ആദ്യമായാണ്‌ ഒരു ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. 44,000 ടൺ ഭാരമുള്ള രണ്ട് കാരിയർ യുദ്ധഗ്രൂപ്പാണ്‌ ഐ എൻ എസ് വിക്രാന്തിൽ ഉള്ളത്.2 യുദ്ധ ഗ്രൂപ്പുകളായി നീങ്ങുന്ന ഇന്ത്യൻ സൈന്യം വരും ദിവസങ്ങളിൽ മെദാ അഭ്യാസ ങ്ങൾക്കായി സംഗമിക്കും.ഒരു ദിവസം 400 മുതൽ 500 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാൻ കഴിവുള്ള യുദ്ധ സന്നാഹമാണ്‌ നീങ്ങുന്നത്.200 നോട്ടിക്കൽ മൈൽ ചുറ്റളവിൽ ശത്രു വിമാനങ്ങൾ, മിസൈലുകൾ എല്ലാം നിർവീര്യമാക്കാനുള്ള കഴിവും ഈ യുദ്ധ മുന്നണിക്ക് ഉണ്ട്. അതായത് 200 നോട്ടിക്കൽ മൈൽ ദൂരം യുദ്ധ ഗ്രൂപ്പിന്റെ സെയിഫ് സോണായിരിക്കും.

ഫൈറ്റർ ജെറ്റുകളും ഹെലികോപ്റ്ററുകളും ഉള്ള ഫ്ലോട്ടിംഗ് എയർ ബേസുകൾ 2 ഗ്രൂപ്പിലും ഉണ്ട്.ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിനും സമുദ്രമേഖലയിൽ സഹകരണ പങ്കാളിത്തം വളർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് നാവിക വ്യോമ സേനയുടെ ഈ ശക്തി പ്രകടനം എന്ന് നാവികസേനാ വക്താവ് കമാൻഡർ വിവേക് ​​മധ്വാൾ പറഞ്ഞു

സമുദ്ര സുരക്ഷയും ഇന്ത്യയുടെ യുദ്ധ മികവും ഉപകരനങ്ങളുടെ പരീക്ഷണവും ഉണ്ടാകും.പടിഞ്ഞാറൻ, കിഴക്കൻ കടൽത്തീരങ്ങളിൽ ലക്ഷ്യമിട്ടുള്ള യുദ്ധ തന്ത്രത്തിൽ റഫേൽ, സുഖോയ്-30എംകെഐ യുദ്ധവിമാനങ്ങളും അകപ്മടിയായുണ്ട്.നീക്കങ്ങൾ ചൈനക്കെതിരായുള്ള തന്ത്രപരമായ മുന്നറിയിപ്പ് കൂടിയായിരിക്കും.ചൈന ലോകത്തിലേ ഏറ്റവും വലിയ നാവിക സേനയുള്ള രാജ്യമാണ്‌. 355 യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ നാവികസേനയുമായി ചൈന നില്ക്കുമ്പോൾ ഇന്ത്യയുടെ പട നീക്കം കരുത്ത് അറിയിക്കാൻ കൂടിയാണ്‌. ആവനാഴിയിൽ ഇന്ത്യക്കും ആയുധ കരുത്തും യുദ്ധ കരുത്തും ഉണ്ട് എന്നും തന്ത്രപരമായി കാണിച്ച് കൊടുക്കും.അറബിക്കടലിൽ ഇന്ത്യയെ വെല്ലുവിളിക്കാൻ ശ്രമിക്കുന്ന പാക്കിസ്ഥാനും ഇത് മുന്നറിയിപ്പാണ്‌.

അറബി കടലിന്റെ കുത്തുക ഏറ്റെടുക്കുകയും രഹസ്യ നീക്കങ്ങൾക്ക് ഈ മേഖലയെ ഉപയോഗിക്കുകയുമാണ്‌ ഇപ്പോൾ ഇന്ത്യ ചെയ്യുന്നത്.ഏകദേശം 20,000 കോടി രൂപ മുടക്കി ഇന്ത്യയിൽ നിർമ്മിച്ച വലിയ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ യുദ്ധ വിമാനങ്ങൾ സജ്ജമാക്കുന്നതും ഇപ്പോൾ നടക്കുന്ന ഓപ്പറേഷന്റെ ലക്ഷ്യമാണ്‌. ഇന്ത്യക്ക് തീർച്ചയായും മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ആവശ്യമാണ്, ഇന്ത്യയുടെ മൂന്നാമത്തേ വിമാന വാഹിനി ഇപ്പോൾ ആസൂത്രണം ചെയ്ത് വരികയാണ്‌. നിലവിൽ കിഴക്കും പടിഞ്ഞാറും കടൽത്തീരങ്ങളിൽ ഓരോന്നും വീതമുണ്ട്, നിലവിലുള്ള ഐ എൻ എസ് വിക്രാന്തിനേക്കാൾ വലിപ്പത്തിൽ ആയിരിക്കും 65,000-ടൺ കാരിയർ കപാസിറ്റി പ്രതീക്ഷിക്കുന്ന വരാൻ പോകുന്ന പുതിയ വിമാന വാഹിനി