കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ സസ്‌പെന്‍ഷന്‍ ഉറപ്പാണെന്ന് ഡോക്ടര്‍ പറഞ്ഞു, റെഫര്‍ ചെയ്യാനാവാത്ത അവസ്ഥ, നഴ്‌സിന്റെ കുറിപ്പ്

കോവിഡ് ടെസ്റ്റിന്റെ പേരില്‍ ശുശ്രൂഷ വൈകി യുവതി പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചത് വലിയ വിവാദമായിരുന്നു.ഇപ്പോള്‍ അത്തരത്തില്‍ ഒരു പിഞ്ച് ജീവന്‍ പോകാന്‍ അനുവദിക്കാതെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിനെ കുറിച്ച് പറയുകയാണ് ശ്രുതി കണ്ണന്‍ എന്ന നഴ്‌സ്.കോവിഡ് രോഗഗികള്‍ക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സൗകര്യം ഇല്ലാത്ത ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാനായി ഓപ്പറേഷന്‍ നടത്തേണ്ടി വന്നതിനെ കുറിച്ചാണ് നഴ്‌സ് പറയുന്നത്.

ശ്രുതിയുടെ കുറിപ്പ്,ഇന്നലെ വൈകിട്ട് അനക്കക്കുറവുണ്ടെന്ന് പറഞ്ഞ് വന്ന patient ന്റെ ആന്റിജന്‍ test ചെയ്തപ്പോ പോസിറ്റീവ്..ഞങ്ങടെ ആശുപ്രത്രിയില് ഇതുവരെ covid പോസിറ്റീവ് gynaec cases എടുക്കാന്‍ തുടങ്ങിയിട്ടില്ല…ഒക്കെ പരിയാരത്തേക്ക് വിടുകയാണ് ചെയ്യാറ്.ഇതിപ്പോ pain തുടങ്ങി,അനക്കക്കുറവും?Refer ചെയ്യാന്‍ പറ്റാത്ത അവസ്ഥ..covid case ചെയ്യാന്‍ operation thetare ഇല്ല ആകെ പ്രതിസന്ധി…duty ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ennod വന്നു പറയാ.സിസ്റ്റര്‍ജി എന്താ ചെയ്യാ…refer ചെയ്ത് കുഞ്ഞിന് എന്തേലും പറ്റിയ നാളെ suspension ഉറപ്പ്.സിസ്റ്റര്‍ willing ആണോ.എന്തും വരട്ടെ സിസ്സേറിയന്‍ ചെയ്യാം.വേറെ ഓപ്ഷനില്ല…ഡോക്ടര്‍ അങ്ങനെ പറഞ്ഞ പിന്നെ ഞാനെന്തു പറയാനാണ്….ചെയ്യാം..head സിസ്റ്ററെ വിളിച്ചപ്പോള്‍ ഇപ്പൊ covid ഡ്യൂട്ടി എടുക്കുന്നവരില്‍ ot അറിയാവുന്ന staff ആരെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചോളൂ,,ഇയാള് feeding mother അല്ലെ,പോസിറ്റീവ് കേസിനു കയറേണ്ടന്ന്.കൊറച്ചാശ്വാസായി,പിന്നെ വേഗം ഇപ്പോഴത്തെ covid ഡ്യൂട്ടി ലിസ്റ്റ് നോക്കി ot staff ഉണ്ടോന്നു നോക്കികൊണ്ടിരുന്നപ്പോ ഡ്യൂട്ടി ഡോക്ടര്‍ വീണ്ടും.സിസ്റ്റര്‍ doppler മെഷീന്‍ ലും fetal heart sound down ആകു ന്നുണ്ട്.ഈ 15 mnt critical ആണ്.പിന്നീട് നമ്മളൊന്നും ചെയ്തിട്ട് കാര്യമില്ല.(ഡോക്ടറും നിസ്സഹായനാണ്,ഒന്ന് case ചെയ്താല്‍ അത് general patient staff neyokke ഒരുപാട് affect ചെയ്യും sure..എന്തിന് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും.എന്തേ ചെയ്തില്ല,ചെയ്തിരുന്നേല്‍ ഒരു കുഞ്ഞ് ജീവന്‍ രക്ഷിക്കാമായിരുന്നില്ലേ ന്ന് ആരും ചോദിക്കാതെ തന്നെ നീറി പുകയും.)പിന്നൊന്നും നോക്കാതെ തന്നെ ഞാന്‍ 8 മിനുട്ടിനുള്ളില്‍ ot റെഡിയാക്കി,hod യോട് just ഇന്‍ഫോം ചെയ്തു.സിസ്സേറിയന്‍ ചെയ്തു.ശെരിക്കും ഒരു 10 mnt കഴിഞ്ഞിരുന്നേല്‍ മറ്റൊന്ന് സംഭവിച്ചേനെ.വാവയെ പുറത്തെടുത്തപ്പോ തന്നെ ആകെ ഒരു നീലിച്ച കളര്‍,oxygen saturation 65%ഇപ്പോന്തായാലും വാവ stable.ഇവിടെ കോവിഡ് gynaec case എടുക്കുന്നില്ലന്ന് paranj refer ചെയ്യാമായിരുന്നു.ഞാന്‍ feeding mthr ആയോണ്ട് ot staff availble അല്ലാന്നു പറഞ്ഞു refer ചെയ്യാമായിരുന്നു.ചെയ്തിരുന്നെങ്കില്‍ കഥ മാറിയേനെ.എന്തായാലും ppe ഒക്കെ ഇട്ട് പോസിറ്റീവ് patient ന്റെ cissaren ന് ഞാന്‍ wash ചെയ്തു.മോനെ ഓര്‍ത്തപ്പോ മാത്രം ചെറിയ പേടി തോന്നി,കാരണം 45 മിനുട്ടോളം patient മായി close contact ആണ്.എന്തായാലും വരുന്നിടത്തു വെച്ച് കാണാം.പടച്ചവന്‍ എല്ലാം കാണുന്നുണ്ടല്ലോ.ഫോട്ടോയ്ക് പോസ് ചെയ്തതല്ല tto.ഒക്കെ കഴിഞ്ഞപ്പോ തളര്‍ന്ന് ഇരുന്നുപോയതാണ്.അപ്പൊ പുറത്ത് കൂടി പോയ housesurgen ക്ലിക്കിയത്.Primary contact ആയാലും സ്റ്റാഫിന് quarentine ഇല്ലാത്തോണ്ട് ഇന്നും ഡ്യൂട്ടി ണ്ട്