ഞാന്‍ ബസിന് പിറകെ ഓടുന്നത് ജയറാം നോക്കി നിന്നു, നടന്‍ നല്‍കിയ സമ്മാനത്തെ കുറിച്ച് സിദ്ദിഖ്

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് സിദ്ദിഖും ജയറാമും. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തിയത് മുതല്‍ ഇരുവരും ഒന്നിച്ച പല ഹിറ്റ് ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ജയറാം സിദ്ധിഖ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകളില്‍ ഒന്നിച്ചിട്ടുണ്ട്. ഇവരുടെ കോമ്പിനേഷന്‍ മയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ജയറാമിനെ കുറിച്ച് സിദ്ദിഖ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. തനിക്ക് ആദ്യമായി ഒരു കാര്‍ വാങ്ങി നല്‍കിയത് ജയറാമാണെന്ന് തുറന്ന് പറയുകയാണ് സിദ്ദിഖ്.

തന്റെ സിനിമയിലെ തുടക്കകാലത്ത് ‘എഴുന്നള്ളത്ത്’ എന്ന ജയറാം നായകനായ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞപ്പോഴാണ് ജയറാം തന്നെ മുന്‍കൈ എടുത്ത് ഒരു കാര്‍ തനിക്ക് സ്വന്തമാക്കാന്‍ അയതെന്ന് സിദ്ദിഖ് പറയുന്നു. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്. തന്റെ സിനിമയിലെ ഉറ്റമിത്രമായ ജയറാമിന് തനിക്ക് ഒരു കാര്‍ അത്യാവശ്യമാണെന്ന് തോന്നാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സിദ്ധിഖ് പറഞ്ഞു.

സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ആദ്യമായി എനിക്ക് ഒരു കാര്‍ വാങ്ങി തരുന്നത് ജയറാമാണ്. ‘എഴുന്നള്ളത്ത്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞു പോകാന്‍ നേരം ജയറാം എന്നെ അവന്റെ കാറില്‍ ഒരു ബസ് സ്റ്റോപ്പില്‍ ഡ്രോപ്പ് ചെയ്തു. രാത്രി വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ ജയറാമിന്റെ കോള്‍ വന്നു. നീ എത്രയും പെട്ടെന്ന് ഒരു കാര്‍ വാങ്ങിക്കണം. ഞാന്‍ പറഞ്ഞു ഇപ്പോള്‍ അതിനുള്ള ത്രാണി ആയിട്ടില്ല. നീ ബസിന് പിറകെ ഓടുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കൊണ്ട് ഇനി അത് വേണ്ട. കാറിനുള്ള അഡ്വാന്‍സ് 25000 രൂപ ജയറാം നല്‍കി. അങ്ങനെ ഞാന്‍ ആദ്യമായി ജയറാമിന്റെ സഹായത്തോടെ ഒരു കാര്‍ വാങ്ങി’.