കേസുകൾ പിൻവലിക്കണമെന്ന് സമരസമിതി; സിൽവർലൈനിനെതിരെ പ്രക്ഷോഭം തുടരും

കൊച്ചി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികള്‍ തീരുമാനിക്കാന്‍ സമര സമിതി സംസ്ഥാന നേതൃതം ചൊവ്വാഴ്ച കൊച്ചിയില്‍ യോഗം ചേരും. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പതിനൊന്നു ജില്ലകളിലെ ഭാരവാഹികളും സംസ്ഥാന സമിതി പ്രതിനിധികളും പങ്കെടുക്കും. പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക, പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുക.

തുടങ്ങിയ ആവശ്യങ്ങളുമായി സമര സമിതി പ്രക്ഷോഭത്തിലാണ്. ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചുവെന്നു സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് സമരക്കാരുടെ തീരുമാനം