മൊബൈല്‍ നമ്പര്‍ ഇനി പതിനൊന്ന് അക്കം, പുതിയ മാറ്റങ്ങളുമായി ട്രായ്

മൊബൈല്‍ നമ്പറുകള്‍ ഇനി പത്ത് അക്കമാവില്ല. പതിനൊന്ന് അക്കമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രായ്. 2050തോടെ 260 കോടി മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ രാജ്യത്ത് പുതുതായി വേണ്ടിവരുമെന്ന് കണ്ട് അതിനു വേണ്ടിയാണ് ഫോണ്‍ നമ്പറുകളുടെ അക്കങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്താണ് മാറ്റങ്ങള്‍. ഇതിനായി നമ്പരുകളുടെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ തുടരുന്ന പത്തക്ക നമ്ബര്‍ സംവിധാനം തുടര്‍ന്നാല്‍ ഇതു കൈവരിക്കാന്‍ അസാധ്യമാവുമെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ 11 അക്കമാക്കാനും, ലാന്‍ഡ്ലൈന്‍ നമ്ബറുകള്‍ 10 തന്നെയായി നിലനിര്‍ത്താനുമാണ് ട്രായ് ഇപ്പോള്‍ ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച് ട്രായ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഡാറ്റാ ആവശ്യത്തിനായി ഉപയോഗിക്കുന്ന നമ്ബറുകള്‍ 13 അക്കമാക്കാനും പദ്ധതിയിണ്ട്.