മൂന്ന് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമല്ലേ കൊടുക്കാവൂ എന്ന് അറിയില്ലായിരുന്നു, 23 വയസെ ഉണ്ടായിരുന്നൊള്ളൂ- കൃഷ്ണ കുമാർ‌

നടൻ കൃഷ്ണ കുമാറിനെ അറിയാത്ത ഒരു മലയാളി സിനിമാ ആരാധകരും ഉണ്ടാകില്ല.ഭാര്യ സിന്ധു കൃഷ്ണ കുമാർ ഉൾപ്പെടെ അഞ്ച് സുന്ദരിമാർ ഉള്ള ഒരു കുടുംബത്തിലെ ഏക ആൺ തരി ആണ് കൃഷ്ണകുമാർ. കാശ്മീരം എന്ന സിനിമയിലൂടെയാണ് കൃഷ്ണ കുമാർ അഭിനയത്തിലേക്കെത്തുന്നത്. 1994ലാണ് കൃഷണ കുമാർ കാമുകിയായ സിന്ധുവിനെ വിവാഹം ചെയ്തത്. 4മക്കളാണ് ഇരുവർക്കും ഉള്ളത്. മൂത്ത മകൾ അഹാന കൃഷ്ണ കുമാർ ഇതിനോടകം സിനിമയിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു

ഇപ്പോഴിതാ ചെറുപ്പം മുതലുള്ള അഹാനയുടെ ഭക്ഷണ പ്രിയത്തെ കുറിച്ച് പറയുകയാണ് അമ്മ. ‘ഒരുപാട് ഓർമകളുണ്ട്. ആദ്യത്തേത് അമ്മുവിന് (അഹാന) ഒന്നോ രണ്ടോ മാസം പ്രായമുള്ളപ്പോഴുള്ളതാണ്. കിച്ചു (കൃഷ്ണ കുമാർ) അവിടെ ഇരുന്ന് തണ്ണിമത്തൻ കഴിക്കുന്നുണ്ടായിരുന്നു. അമ്മു ഇത് നോക്കിയിങ്ങനെ കിടക്കുന്നു. അത് കണ്ടപ്പോൾ അയ്യോ പാവമെന്ന് പറഞ്ഞ് എന്നോട് അല്പം കുഞ്ഞിന് കൊടുക്കെന്ന് പറഞ്ഞു. ഞാൻ അത് ജ്യൂസ് ആക്കി കൊടുത്തു. പിറ്റേന്ന് മുതൽ കുഞ്ഞിന് ലൂസ് മോഷനായി. മൂന്ന് മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമല്ലേ കൊടുക്കാവൂ. എനിക്ക് അത് അറിയില്ലായിരുന്നു. ഇരുപത്തിമൂന്ന് വയസ് എന്തോ ഉള്ളൂ,

ഇതു കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, വെള്ളമല്ലേ അതിനെന്താണ് എന്നായിരുന്നു കിച്ചുവിന്റെ മറുപടി. ഇച്ചിരി തണ്ണിമത്തൻ ജ്യൂസ് കുടിച്ചെന്ന് കരുതി എന്തുപറ്റാൻ എന്നും പറഞ്ഞു. ഒരു മാസം എനിക്ക് പണിയായിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. കുഞ്ഞ് ആയതിനാൽ കയ്യിൽ ഡ്രിപ്പിടാൻ കഴിയാതെ കാലിലൂടെ ഡ്രിപ്പിട്ടു. കാലനക്കാതെ ഇരിക്കാൻ പലകപോലെ എന്തൊക്കെയോ വെച്ച് കെട്ടി. അന്ന് ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തു,’ സിന്ധു പറയുന്നു.

‘പിന്നെയുള്ളൊരു ഓർമ്മ തിരുന്നെൽവേലിയിൽ എന്റെ സുഹൃത്ത് ഹസീനയുടെ വീട്ടിൽ പോയതാണ്. അന്ന് അമ്മുവിന് ഒരു വയസ്സ് ആയിട്ടേ ഉള്ളൂ. അവിടെ ബിരിയാണിയും അതും ഇതൊക്കെ ആയിരുന്നു ഭക്ഷണം. നമുക്ക് കഴിക്കാൻ തരുന്നതിൽ നിന്നും ഒന്നോ രണ്ടോ വാ കുഞ്ഞിന് കൊടുക്കുകയാണല്ലോ ചെയ്യാറ്. അതുപോലെ ഒരു ഫുൾ പ്ളേറ്റ് ബിരിയാണി എനിക്ക് വേണ്ടി കൊണ്ടുവന്നു. ഞാൻ പതുക്കെ പതുക്കെ അമ്മുവിന് അത് വാരിക്കൊടുത്തു,’

‘ഒരു അഞ്ച് മിനിറ്റ് കൊണ്ട് അത് തീർന്നു. അപ്പോഴാണ് നമ്മൾ ശ്രദ്ധിക്കുന്നത്, ഒരു പ്ളേറ്റ് ബിരിയാണി ഒരു വയസായ ഈ കൊച്ച് കഴിച്ചെന്ന്. അതെങ്ങനെ എന്ന് ഞങ്ങൾ അന്തംവിട്ടു. അമ്മു അപ്പോഴും വാ തുറന്ന് ഇരിക്കുകയാണ്. പക്ഷെ പിന്നെ കൊടുത്തില്ല. ഛർദിക്കുക വല്ലതും ചെയ്താലോ എന്ന് കരുതി ആളെ മാറ്റി കൊണ്ടുപോയിട്ട് ഞാൻ കഴിച്ചു.