10 അവസരം ഒരാൾക്ക് കൊടുക്കുമ്പോൾ, കഷ്ടപ്പെടുന്ന കഴിവുള്ള ഒരു കലാകാരന് ഒരു അവസരം കൊടുത്തൂടെ

മലയാള സിനിമയിലെ പോലെ തന്നെ ​ഗാന മേഖലയിലും വിവേചനം ഉണ്ടെന്ന് തുറന്നുപറയുകയാണ് കൗശിക് മേനോൻ എന്ന ​ഗായകൻ. കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങൾ ലഭിക്കുന്നില്ല. പലരുടെയിടത്തും അവസരങ്ങൾക്കായി അവർ കയറി ഇറങ്ങുന്നു. സ്വന്തം കലാജീവിതത്തിൽ സംഭവിച്ച പല മോശം അനുഭവങ്ങളും കൗശിക് തുറന്ന് പറയുന്നുണ്ട്. 10 അവസരം ഒരേ ഒരാൾക്ക് കൊടുക്കുമ്പോൾ, കഷ്ടപ്പെടുന്ന കഴിവുള്ള ഒരു കലാകാരനോ കലാകാരിക്കോ അതിൽ ഒരു അവസരം എങ്കിലും കൊടുത്തൂടെ ? പുണ്യമല്ലേ ? പ്രത്യേകിച്ച് കലയെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവർക്ക് , എത്ര സംഘടനകൾ കലാകാരന്മാർക്കായി വന്നാലും അത് അത്രമാത്രം പ്രാവർത്തികമാക്കുന്നുണ്ട്‌ ഇവിടെയെന്ന് കൗശിക് ചോദിക്കുന്നു

ഞാൻ കൗശിക് മേനോൻ ,ഒരു കുഞ്ഞു പിന്നണി ഗായകൻ ,കുഞ്ഞു എന്ന് എടുത്തു പറയാൻ കാരണം തമിഴിലും മലയാളത്തിലുമായി വമ്പൻ hitsong ഒന്നും പാടിയിട്ടില്ലേലും കുറച്ചു നല്ല songs പാടാൻ കഴിഞ്ഞു .പൊതുവെ ഒരു super duper hit song അതായതു media ,social network or press (promotion) സപ്പോർട്ടോടു കൂടി ജനങ്ങൾ ഒന്നടങ്കം ഏറ്റു എടുക്കുന്ന പാട്ടു ,അങ്ങനെ ഒന്നു എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നത് ആണ് സത്യം .16 വർഷം മുൻപ് ഞാൻ പാലക്കാട് നിന്നും ചെന്നൈയിലേക്ക് വണ്ടി കയറിയത് സിനിമ സംഗീതത്തിനോടുള്ള അകമഴിഞ്ഞ പ്രണയം കൊണ്ട് മാത്രം . ആദ്യ ദിനങ്ങൾ പ്രഗൽഭരായ സംഗീത സംവിധായകരെ തേടിയുള്ള യാത്ര .അങ്ങനെ 73 ദിവസത്തെ അപാര കാത്തിരിപ്പിനൊടുവിൽ ഇളയരാജ സാറിനെ കാണാൻ പറ്റി ,അദ്യേഹം എന്നോട് ഒരു പാട്ടു പാടാൻ പറഞ്ഞു ,പാടി കഴിഞ്ഞ അടുത്ത നിമിഷം എന്റെ കയ്യിൽ ഒരു കടലാസ്സ് തന്നിട്ട് പറഞ്ഞു “voice booth വരൂ അവിടെ ശ്രേയ ഘോഷാൽ എന്ന പാട്ടുകാരിയും ഉണ്ട് ,അവരും നീയും കൂടെ duet song ആണ് ഞാൻ വന്നു പഠിപ്പിച്ചു തരാം എന്നു ” ഇളയരാജ സാറിന്റെ വായിൽ നിന്നും ഇങ്ങനെ ഒരു വാക്കു കേക്കാൻ ഈ ലോകത്തു ഏതു പാട്ടുകാരാണ് ആഗ്രഹിക്കാത്തത് , അങ്ങനെ ഞാനും ശ്രേയാ ഘോഷാലും തമ്മിൽ voice booth ഉള്ളിൽ ഇരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു ഇളയരാജ സാറിനെയും കാത്തു ,

സർ വന്നേ ഇല്ല , അദ്ദേഹം പാടി വച്ച ട്രാക്ക് ഞങ്ങൾ രണ്ടുപേരും മണിക്കൂറുകൾ കേട്ടു .അവസാനം വൈകുന്നേരം ഏഴു മണിക്ക് അദ്ദേഹം രണ്ടുപേരോടയും പറഞ്ഞു “നാളെ song record ചെയ്യാം” എന്നു, ശ്രേയാ ഘോഷാലിന്റെ ഒരു തമിഴ് പാട്ടുപോലും റീലീസ് ആവാത്ത ടൈം ആയതു കൊണ്ട് അവർക്കു നല്ല ടെൻഷൻ അപ്പൊ പിന്നെ എന്റെ കാര്യം പറയണോ , ജീവിതത്തിൽ ആദ്യമായാണ് ഒരു സ്റുഡിയോവിനുള്ളിൽ കേറുന്നതു തന്നെ, അങ്ങനെ അടുത്ത ദിവസം രാവിലെ വെളുപ്പിന് തന്നെ ഞാൻ സ്റ്റുഡിയോ എത്തി , ശ്രേയാ ഘോഷാലും എത്തി , കുറച്ചു സമയം കഴിഞ്ഞതും ഞങ്ങൾ രണ്ടു പേർക്കും രാജാ സർ പാട്ടു പാടി തന്നു . ഞാൻ നിശബ്ദമായി കേട്ടിരുന്നു , അപ്പോഴേക്കും ഒരു പ്രശസ്‌ത ഗായകനും അദ്യേഹത്തിന്റെ മകനും അവിടെ വന്നു ,ആ പടത്തിന്റെ film ഡയറക്ടറും ഉണ്ടായിരുന്നു , എല്ലാരും ചേർന്ന് രാജാ സാറിനോട് എന്തോക്കെയോ ദൂരെ നിന്നു പറയുന്നുണ്ടായിരുന്നു . ഇളയരാജ സർ എന്നെ വിളിച്ചു അദ്യേഹത്തിന്റെ റൂമിൽ കൊണ്ടുപോയി എന്നോട് പറഞ്ഞു ,”ഈ പാട്ടു വേണ്ട നിനക്ക് ,ഇതിലും നല്ലത് വേറെ സിനിമയിൽ തരാം ” ഇങ്ങനെ പറയുമ്പോൾ എനിക്ക് എന്തു ചെയ്യാൻ പറ്റും ,പക്ഷെ ഞാൻ ഒരേ ഒരു ചോദ്യം ചോദിച്ചു ഇനി എപ്പോൾ വരണം എന്നു ,അദ്യേഹം എന്നോട് ഉറപ്പു നൽകി ,ഒരു ആഴ്ച കഴിഞ്ഞു വന്നാൽ വേറെ song record ചെയ്യാം എന്നു , നിങ്ങൾക്കറിയോ അതിനു ശേഷം ഇന്നു വരെ ഇളയരാജ സാറിനെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല .

ഒരുപാടു തവണ ശ്രമിച്ചു , രാജ സാറിന്റെ മാനേജർസ് എന്നെ അടുപ്പിക്കില്ലായിരുന്നു ഗേറ്റിന്റെ അടുത്ത് പോലും , അന്ന് ആണ് ഞാൻ തിരിച്ചു അറിഞ്ഞത് ഒരു കലാകാരന് കഴിവ് മാത്രം പോരാ എന്ന് , പിന്നീട് ജാനകിയമ്മ എനിക്ക് തണലായി നിന്നു പല കഷ്ടതകളിലും ,അതു പോലെ ഇടക്ക് ഇടക്ക് ഉച്ച ഭക്ഷണം ചിത്ര ചേച്ചിയുടെ വീട്ടിലും , എസ് .പി ബാലസുബ്രഹ്മണ്യൻ സർ എനിക്ക് കുറച്ചു ഗാനമേള അവസരവും തന്നു ,അങ്ങനെ ജീവിക്കാൻ അത്യാവശ്യം പൈസ കിട്ടി തുടങ്ങി , പക്ഷെ സിനിമയിൽ പാടുക എന്ന സ്വപ്നം മാത്രം എന്നും ദൂരെ ,,, ഭാഗ്യമെന്നു പറയട്ടെ കുറച്ചു നാളുകൾക്കുള്ളിൽ ചെറിയ ചെറിയ അവസരങ്ങൾ സിനിമയിൽ നിന്നും വന്നു തുടങ്ങി , എന്നാലും കൊമേർഷ്യൽ ഹിറ്റ് എന്നു പറയാൻ മാത്രം ഉള്ള tamil song പാടാൻ ഉള്ള അവസരം പ്രഗത്ഭരായ ഒരുപാടു സംഗീത സംവിധായകന്മാരിൽ നിന്നും കിട്ടിയാലും അത് ആരേലും വന്നു ഇല്ലാതാക്കും എനിക്ക് അതു ശീലമായി തുടങ്ങി , എന്നിരുന്നാലും ഇടക്കിടക്ക് നല്ല പാട്ടുകളും കിട്ടിത്തുടങ്ങി ,പതുക്കെ ചാനൽ പരിപാടികളിൽ സ്ഥിര സാന്നിധ്യമായി ഞാൻ .പ്രഗത്ഭരായ പല സംഗീത സംവിധായകന്മാരുമായി harmony,rerecording ,കുഞ്ഞു കുഞ്ഞു പാട്ടുകൾ പാടാൻ അവസരം കിട്ടി , വിജയ് ആന്റണി സാറിന്റെ സംഗീതത്തിൽ പാടിയ ഒരു പാട്ടിനു ഒരു അവാർഡും കിട്ടി മലയാളത്തിലും സംഗീത സംവിധായകൻ മെജോ ജോസഫ് എന്നെ ഇന്ട്രൊഡ്യൂസ് ചെയ്തു .

ആദ്യം പറഞ്ഞ പോലെ തന്നെ പാടാൻ ഉള്ള കഴിവിന് ഉപരി വേറെ പലതും വേണം ഒരു commercial മൂവിയിൽ പാടി ആ പാട്ടു റിലീസ് ആവാൻ , അത് ഏതു ഭാഷയിൽ ആണെങ്കിലും , പാട്ടു പാടി കഴിവ് തെളിയിക്കുന്നതിലുപരി ഗ്രൂപ്പിസം ആയിരുന്നു എവിടെ നോക്കിയാലും , അങ്ങനെ ഉള്ള പാട്ടുകാരുടെ ഗ്രൂപ്പിൽ കേറിപറ്റാൻ ഉള്ള കഴിവ് എനിക്ക് ഇല്ലായിരുന്നു , അവരെ ആരെയും impress ചെയ്യാനും ഞാൻ മുതിർന്നില്ല , അങ്ങനെ കിട്ടുന്ന ചെറിയ അവസരങ്ങളിൽ മാത്രം പാടി ഞാൻ ഒരു പിന്നണി ഗായകൻ ആയി മാറി , പക്ഷെ ജീവിക്കാൻ അത് പോരല്ലോ ,വേറെ പല ജോലികളും ഞാൻ ചെയ്യാൻ തുടങ്ങി ,തളരാതെ മുന്നോട്ടു നടന്നു, എന്റെ സംഗീതവും ഒപ്പമുണ്ടായിരുന്നു ,ദൈവകൃപ കൊണ്ട് എനിക്ക് നല്ല ഒരു business man ആവാൻ പറ്റി , സംഗീതം മാത്രം എന്റെ ഉപജീവനം ആയി തെരഞ്ഞെടുത്തിരുന്നെങ്കിൽ , ഒറ്റപ്പെടലിന്റെ കൂരിരുട്ടിൽ പെട്ട് ഇന്നു ഞാൻ ജീവനോടെ ഉണ്ടാവില്ലായിരുന്നു.

ഒരു കലാകാരൻ പ്രശസ്തിയായി കഴിഞ്ഞാൽ പിന്നീട് അവർ friendship വക്കാൻ ആഗ്രഹിക്കുന്നതും പ്രശസ്തരായ ആൾക്കാരോട് മാത്രം, facebook or instgram നേരിൽ പോലും പരിചയമില്ലാത്ത ബോളിവുഡ് singer നു comment ഇടുന്നവർ തന്റെ അടുത്തുള്ള കഴിവുള്ള ഗായകന് comment ഇടാൻ മറക്കുന്നു , പണം പ്രശസ്തി , ഇതിനെല്ലാമപ്പുറം സഹപ്രവർത്തകരുടെ അംഗീകാരം കരുതൽ ആണ് ഏതൊരു കലാകാരനും വേണ്ടത്.

എല്ലാവരെയും ഒന്നടങ്കം ഞാൻ കുറ്റപ്പെടുത്തുന്നില്ല , പക്ഷേ എന്റെ കലാജീവിതം എനിക്കു തന്നതു ഒരുപാടു വേദനകൾ , ദൈവകൃപ കൊണ്ട് തളരാതെ ബിസിനെസ്സിൽ എന്റേതായ സ്ഥാനം പിടിച്ചു , അതിൽ നിന്നും ഉണ്ടാക്കിയ പണം കൊണ്ട് നല്ലൊരു recording studio സ്വന്തമായി പണിതെടുത്തു.അപ്പോഴും തീർന്നില്ല ഒറ്റപ്പെടുത്തൽ ,, കുറച്ചു വർഷങ്ങൾക്കു മുൻപ് മലയാളത്തിലെ പ്രഗത്ഭനായ ഒരു സംഗീത സംവിധായകൻ എന്റെ ഒരു തമിഴ് പാട്ടു കേട്ടു എന്നെ പാടാൻ വിളിച്ചു. എന്റെ സ്വന്തം സമ്പാദ്യത്തിൽ വാങ്ങിയ ഒരു കാറിൽ ആയിരുന്നു ഞാൻ പോയത് , ഞാൻ കാർ park ചെയ്യുന്നത് അദ്യേഹം നോക്കിനിൽപുണ്ടായിരുന്നു .എന്നോട് നമസ്കാരം പറഞ്ഞു കൊണ്ട്‌ ഈ കാർ സ്വന്തമാണോ എന്നു ചോദിച്ചു , ഞാൻ അതെ എന്നു മറുപടിയും പറഞ്ഞു .പാലക്കാടു നിന്നു വന്നു ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇത്ര ക്യാഷ് ഉണ്ടാക്കി എന്നതായി അടുത്ത ചോദ്യം , അദ്യേഹത്തിന്റെ കുറെ ചോദ്യങ്ങൾക്കു ഞാൻ നല്ല രീതിയിൽ തന്നെ ഉത്തരം പറഞ്ഞു ,പക്ഷെ അദ്യേഹം എനിക്ക് തരാനിരുന്ന അവസരം തന്നില്ല , ഇത്രേം കോസ്റ്റലി കാർ ഉള്ള ആൾക്കു പാട്ടിന്റെ ആവശ്യം ഇല്ല എന്നു എന്റെ മുഖത്ത് നോക്കി പറഞ്ഞു ,അദ്യേഹത്തിനു അറിയില്ലായിരുന്നു സംഗീതത്തിനു വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നതു എന്നും ,ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ ക്ഷേത്രങ്ങളിൽ ആണ് ഞാൻ പല രാത്രികൾ കഴിച്ചു കൂട്ടിയെന്നും , വേറെ ചില സംഗീത സംവിധായർക്കു ഞാൻ അവരോടോപ്പോം വെള്ളം അടിക്കുന്നില്ല എന്ന പരാതി , മറ്റു ചിലർക്ക് ഞാൻ female singer നെ intro ചെയ്‌തു കൊടുക്കാത്തതിന്റെ പരിഭവം , ഇങ്ങനെ എത്രയെത്ര സാഹചര്യങ്ങൾ ,,, പതുക്കെ ഞാൻ അവസരം ചോദിക്കുന്നത് നിർത്തിത്തുടങ്ങി ,നിബന്ധനകൾ ഒന്നും ഇല്ലാതെ എന്റെ കഴിവിനെ മാത്രം അംഗീകരിച്ചു പാടാൻ വിളിക്കുന്ന സംഗീത സംവിധായകർ ഇപ്പോഴും ഉണ്ട് , അവരോടു എനിക്ക് എന്നും ഭക്തിയും ബഹുമാനവും മാത്രം.

എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല എന്തു കൊണ്ടാണ് film industry ഉള്ള കുറെ പേർ ഇപ്പോഴും മായാലോകത്തു ജീവിക്കുന്നേ എന്നു . എന്തിനാണ് ഈ partiality ? 10 അവസരം ഒരേ ഒരാൾക്ക് കൊടുക്കുമ്പോൾ, കഷ്ടപ്പെടുന്ന കഴിവുള്ള ഒരു കലാകാരനോ കലാകാരിക്കോ അതിൽ ഒരു അവസരം എങ്കിലും കൊടുത്തൂടെ ? പുണ്യമല്ലേ ? പ്രത്യേകിച്ച് കലയെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവർക്ക് , എത്ര സംഘടനകൾ കലാകാരന്മാർക്കായി വന്നാലും അത് അത്രമാത്രം പ്രാവർത്തികമാക്കുന്നുണ്ട്‌ ഇവിടെ ? വാർധ്യക്കത്തിൽ ഒരുക്കി കൊടുക്കുന്ന 3 സെന്ററിൽ ഉള്ള വീടോ ? മാസത്തിൽ കൊടുക്കുന്ന പെൻഷൻ ? ഇത്‌ കിട്ടാൻ ആണോ അവർ എല്ലാം കലാജീവിതം തെരഞ്ഞെടുത്തത് ? അവരുടെ നല്ല പ്രായത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം ,അതല്ലേ അവർ കൊതിച്ചു നടന്നത് ? എത്രയെത്ര കലാകാരൻമാർ ഇങ്ങനെ മണ്മറഞ്ഞുപോയികാണും ,, ഇനി എങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേ ? എനിക്ക് എല്ലാരോടും ഒന്നേ പറയാനുള്ളു , പണം പ്രശസ്തി ഇതൊന്നും ഒരിക്കലും permanent അല്ല , നമ്മുടെ കുടുംബം ,വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കൾ , ഭാവിയോടുള്ള focused mind , പ്രതീക്ഷിച്ചതു കിട്ടിയില്ലേലും കിട്ടുന്നതിൽ തൃപ്തിപെടുന്ന മനോഭാവം ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു വച്ചു കൊണ്ടുള്ള ,അരക്ഷിതാവസ്ഥ ഇല്ലാത്ത ജീവിതം നമ്മുടെ കുടുംബങ്ങളുമായി ജീവിക്കാൻ പറ്റിയാൽ അതു തന്നെയാണ് നമ്മുടെ വിജയം , നിങ്ങളുടെ ആഗ്രഹം എല്ലാം automatically നടക്കും.

നമ്മുടെ സത്യസന്ധതയാർന്ന ജീവിതം ഒരിക്കലും നമ്മളെ കൂരിരുട്ടിലേകഴ്ത്തില്ല , വെളിച്ചമാണ് നമ്മുടെ ആയുധം ,ഇരുളിനെ കീറിമുറിച്ചു കൊണ്ട് ആകാശത്തോളം വളരാൻ കൂടെ കാണും എന്നും ഒരു അദൃശ്യ ശക്തി ,, മരണത്തെ ജയിക്കാനാണ് നമ്മൾ ഈ ഭൂമിയിൽ ,,, തളരരുത് ഒരിക്കൽ പോലും ,,,
കുറെ പേരുടെ ആത്മഹത്യകൾ കണ്ടു സഹിക്കാൻ പറ്റാതെ എഴുതിപ്പോയതാ ,,, ഞാൻ എന്റെ കഷ്ടതകളുടെ ഒരു ചെറിയ ഭാഗമേ പറഞ്ഞിട്ടുള്ളു ഇവിടെ ,ഒരുപാടു അനുഭവിച്ചിട്ടുണ്ട് ,,,ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട് ,എന്തും നേരിടാനും ,പൊരുതാനും ,പൊരുതുന്നവർക്കൊപ്പം കൂട്ടു നിൽക്കാനും.