കഴിഞ്ഞ ദിവസം പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ പി.ജോണിന്റെ മരണത്തിൽ  ദുരുഹതകൾ .ചുരുദാറിന്റെ ബോട്ടം ഭാഗം ശരീരത്ത് ഉണ്ടായിരുന്നില്ല, മാത്രമല്ല നെഞ്ച് ഭാഗം വരെ മുങ്ങാനുള്ള വെള്ളമേ കിണറിൽ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച പകൽ 11.30-ഓടെയാണ് ദിവ്യയെ മഠം വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കിണറ്റിൽച്ചാടി മരിച്ചതായാണ് മഠത്തിലെ അന്തേവാസികൾ നൽകിയ മൊഴി.

എന്നാൽ പെൺകുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉയരുകയാണ്. പെൺകുട്ടിയുടെ മൃതശരീരത്തിൽ ഭാഗികമായി മാത്രമേ വസ്ത്രങ്ങളുള്ളുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ചുരിദാറിന്റെ ബോട്ടം മൃതദേഹത്തിൽ കാണാനില്ലാത്തത് സംശയം വർദ്ധിപ്പിക്കുന്നു. കിണറ്റിലെ വെള്ളം ശവശരീരം പുറത്തെടുക്കുന്നയാളുടെ നെഞ്ചിനു താഴെവരെ മാത്രമേയുള്ളതായാണ് കാണപ്പെടുന്നത് ഇത് സംശയത്തിന്റെ ആക്കം കൂട്ടുന്നു.

മഠത്തിന് ഒരു കിലോ മീറ്റർ മാത്രം അകലെ സർക്കാർ ആശുപത്രിയുണ്ടായിരുന്നിട്ടും അവിടെ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത് നേരത്തെ സംശയത്തിന് വഴിതെളിയിച്ചിട്ടുണ്ട്. പൊലീസിൽ വിവരമറിയിക്കാനെടുത്ത കാലതാമസം നേരിട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ദിവ്യയെ പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആണെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ട് പുറത്തു വിട്ടത്. ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ ജോൺ ഫിലിപ്പോസ് – കൊച്ചുമോൾ ദമ്പതികളുടെ മകളാണ് ദിവ്യ. എല്ലാവശങ്ങളും പരിശോധിച്ചശേഷമേ അന്തിമ നിഗമനത്തിൽ എത്തൂവെന്ന് പോലീസ് വ്യക്തമാക്കി. അന്തേവാസികളുടെ മൊഴികളിൽ വൈരുധ്യം ഇല്ലെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ പ്രത്യേകം പരാതി നൽകിയിട്ടില്ല