ബിഹാറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് മരണം

ബിഹാറിലെ ഛപ്രയിലുള്ള പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഥോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിന് ഉള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌ഫോടനത്തില്‍ പരിക്കേറ്റ ഏട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.

പടക്ക വ്യാപാരിയായ ഷബീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം അടുത്തുള്ള നദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. ഒരു മണിക്കൂറോളം സ്‌ഫോടനം നടന്ന സ്ഥലത്ത് പടക്കങ്ങള്‍ പൊട്ടിയെന്ന് പോലീസ് പറയുന്നു.

ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷ പ്രവര്‍ത്തനം നടന്ന് വരുകയാണ്.