ആറ് മുസ്ലിം രാജ്യങ്ങളില്‍ ഒബാമയുടെ കാലത്ത് ബോംബിട്ടു, ഒബാമയ്ക്ക് മറുപടി നല്‍കി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി. ഒബാമയുടെ ഭരണ കാലത്ത് ആറ് മുസ്ലിം രാജ്യങ്ങളില്‍ ബോംബിട്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലസീതാരാമന്‍. ഇന്ത്യന്‍ മുസ്ലിമുകള്‍ നേരിടുന്ന പ്രശ്‌നം മോദിക്ക് മുന്നില്‍ ഉന്നയിക്കുമെന്ന ഒബാമയുടെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് സന്ദര്‍ശിക്കുമ്പോള്‍ മുന്‍ പ്രസിഡന്റ് സംസാരിക്കുന്നത് മുസ്ലിമുകളെക്കുറിച്ചാണെന്ന് നിര്‍മല സീതാരാമന്‍ പുറഞ്ഞു.

ഒബാമയുടെ ഭരണ കാലത്ത് ആറ് മുസ്ലീം രാജ്യങ്ങള്‍ 26000 ബോബുകളാണ് ഇട്ടത്. ഇത്തരം ഒരു വ്യക്തിയുടെ ആരോപണം എങ്ങനെ ജനം വിശ്വാസിക്കുമെന്ന് അവര്‍ ചോദിച്ചു. ഇന്ത്യ യുഎസ് ബന്ധം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ മാത്രമാണ് സംയമനത്തോട് പ്രതികരിക്കുന്നതെന്നും നിര്‍മലസീതാരാമന്‍ പറഞ്ഞു.