ആറ് വയസ്സുകാരന്‍ കളറിങ് പെന്‍സില്‍ വിഴുങ്ങി; ജീവശ്വാസം നല്‍കി അധ്യാപകര്‍

മലപ്പുറം. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യു പി സ്‌കൂളിലെ അധ്യാപകരുടെ അവസരോചിത ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത് ആറുവയസുകാരന്‍ പ്രണവ്. പ്രണവ് സ്‌കൂളില്‍വച്ച് കളറിങ് പെന്‍സില്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അവശനായ വിദ്യാര്‍ഥിയെ വഴിയിലുടനീളം നെഞ്ചിലമര്‍ത്തിയും കൃത്രിമശ്വാസം നല്‍കിയും അധ്യാപകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച പ്രണവിന്റെ വയറ്റില്‍ നിന്നും എന്‍ഡോസ്‌കോപ്പി വഴി പെന്‍സില്‍ പുറത്തെടുത്തു. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിടാറായപ്പോഴാണ് പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടിയുടെ പോക്കറ്റില്‍ കളറിങ് പെന്‍സിലിന്റെ ഒരു ഭാഗം കണ്ടെത്തിയതോടെ വിഴുങ്ങിയതാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

യാത്രയിലുടനീളം അധ്യാപകരായ ഷിബി,ജിനി സ്‌കൂള്‍ ജീവനക്കാരായ താരാനാഥ്, ബിനോയ് എന്നിവര്‍ കുട്ടിക്ക് കൃത്രിമശ്വാസം നല്‍കുകായിരുന്നു. കുട്ടുയുടെ ആരോഗ്യനിലമെച്ചപ്പെട്ട് വരുന്നു.