സംഭവ ബഹുലമായ നാല് വർഷങ്ങൾ വിജയകരമായി കടന്നു പോയി, വിവാഹ വാർഷികം ആഘോഷമാക്കി സ്നേഹയും ശ്രീകുമാറും

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ നാലാം വിവാഹ വാർഷികം ആഘോഷിക്കുകയാണിരുവരും. നാല് വർഷങ്ങൾ അങ്ങിനെ വിജയകരമായി മുന്നോട്ട്, രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു എന്നാണ് നടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

നാല് വർഷം മുന്നേയുള്ള ഡിസംബർ 11, സംഭവ ബഹുലമായ നാല് വർഷങ്ങൾ അങ്ങിനെ വിജയകരമായി മുന്നോട്ട്, രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു. ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും ‘എന്റെ’ എന്നതിൽനിന്നും ‘നമ്മുടെ’ ആയി 2 വർഷം കഴിഞ്ഞപ്പോൾ ആണ് ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്. അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്നേഹം നിറഞ്ഞു. ആ സ്നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട്, ഇനിയും സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ.

മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.