വെല്ലുവിളിക്കുന്നു രാമകൃഷ്ണന്റെ കൂടെ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്കുവെന്ന് സ്‌നേഹ ശ്രീകുമാര്‍

ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വിമര്‍ശനവുമായി സിനിമ സീരിയല്‍ താരം സ്‌നേഹ ശ്രീകുമാര്‍. സത്യഭാമ വിവരമില്ലാത്ത സ്ത്രീയാണെന്നും കറുപ്പും, കാക്കയും, പെറ്റതള്ള സഹിക്കില്ല എന്നൊക്കെ പറഞ്ഞതിന് നിയമനടപടി നേരിട്ടാല്‍ സുന്ദരിക്ക് താങ്ങാന്‍ പറ്റില്ലെന്നും സ്‌നേഹ പറയുന്നു.

നിങ്ങള്‍ വെല്ലുവിളിക്കേണ്ടത് അറിവുകൊണ്ടും കഴിവുകൊണ്ടുമാണെന്നും അല്ലാതെ ഇത്തരം തോന്ന്യാസം പറഞ്ഞുകൊണ്ടല്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സ്‌നേഹ പറയുന്നു. നിങ്ങള്‍ പറഞ്ഞ കലാകാരന് വേണ്ടി താന്‍ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയില്‍ കട്ടക്ക് നിന്ന് നൃത്തം ചെയ്ത് ജയിക്കാന്‍ പറ്റുമെങ്കില്‍ ചെയ്തു കാണിക്കുവെന്നും സ്‌നേഹ പറഞ്ഞു.

അതേസമയം ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.