പാവാട ഇടാൻ മറന്നു പോയോ, മോളൂസ് ആദ്യം ഒരു പ്യാന്റ് വാങ്ങി ഇടൂ, മീര നന്ദനെതിരെ സോഷ്യൽ‌ മീഡിയ

മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക് അരങ്ങേറുകയായിരുന്നു. ഒരുപിടി നല്ല സിനിമകൾക്ക് ശേഷം നടി മീര നന്ദൻ അവതാരകയായി സജിവമായി നിന്നു. തുടർന്ന് ദുബായിലേക്ക് പറന്ന താരം ഇപ്പോൾ അറിയപ്പെടുന്ന മലയാളം എഫ്എമ്മിലെ തിരക്കിട്ട ആർജെയാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ചൊരു വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയുടെ സദാചാര ആക്രമണമാണ് അരങ്ങേറുന്നത്. താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യൽ മീഡിയയിലെ സദാചാരവാദികളുടെ ഉറക്കം കളഞ്ഞത്. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വളരെ മോശം ഭാഷയിലൂടെയാണ് താരത്തിനെതിരെ ആക്രമണം നടക്കുന്നത്.

പാവാട ഇടാൻ മറന്നു പെട്ടെന്ന് പോ പെണ്ണെ, മോളൂസ് ആദ്യം ലുലൂന്ന് ഒരു പ്യാന്റ് വാങ്ങി ഇടൂ, ആദ്യം നിങ്ങൾ ഒരു പാന്റ് ഇടൂ. കാശിനു വേണ്ടിയോ അതോ ഫെയ്മസ് ആവാൻ വേണ്ടിയോ ഈ മോഡൽ. നിങ്ങളുടെ പ്രൈവസി ആയിരിക്കാം പക്ഷെ കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നു , പഴയ മീര പോയി അല്ലെ. എല്ലാം കാശിനു വേണ്ടി. എന്റെ കാളികൂട്ടുകാരി, പാന്റ് ആദ്യം ഇടുക അല്ലെങ്കിൽ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും, മോളെ മീര നന്ദൻ മോൾക്ക് ഞാൻ അങ്ങോട്ടു 15 ദിർഹം തരാം ഒരു സൗസർ വാങ്ങി ഇടു, അവിടെ ചെന്ന് ജീൻസോ സാരിയോ മേടിക്ക്, ശു ശു ചേച്ചി പാന്റ് പാന്റ് എന്നൊക്കെയാണ് സോഷ്യൽ മീഡിയയുടെ കമന്റുകൾ.