കല്യാണം കഴിഞ്ഞിട്ട് നാല് മാസം, അഞ്ച് മാസം ​ഗർഭിണി, ചൂടൻ ചർച്ച

തിരുവോണദിനത്തില്ലാണ് ജീവിതത്തിലെ വലിയ സന്തോഷം നടി മൈഥിലി പങ്കിട്ടത്. അമ്മയാവാൻ പോവുന്നു എന്ന വിശേഷം ആരാധകരുമായി പങ്കിട്ടതോടെയാണ് ചർച്ചകൾ ആരംഭിച്ചത്. താരം വിവാഹത്തിന് മുൻപേ ഗർഭിണിയായോ എന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ അരങ്ങേറുന്നുണ്ട്.

മൈഥിലി വിവാഹിതയായിട്ട് അധികമായോ എന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. ഗർഭ വിശേഷങ്ങൾ പങ്കുവെച്ചുള്ള അഭിമുഖത്തിന് താഴെയായിരുന്നു ചർച്ചകൾ. കല്യാണത്തിന് മുൻപ് മൈഥിലി ഗർഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗർഭിണി എന്ന് പറയുന്നതെന്നായിരുന്നു ചിലർ ചോദിച്ചത്.

അവസാനത്തെ പിരീഡ് ഡേറ്റ് വെച്ചാണ് ഗർഭകാലം കണക്കാക്കുന്നത്. എന്റെ വിവാഹം ഏപ്രിൽ 22നായിരുന്നു മേയിൽ തന്നെ പ്രഗ്നന്റായി. ജനുവരിയിൽ 9ാം മാസത്തിൽ ഞാൻ പ്രസവിച്ചു. ഡോക്ടർ ലാസ്റ്റ് പീരീഡ്‌സ് വെച്ചാണ് മാസം കണക്കാക്കുന്നതെന്നുമായിരുന്നു ഒരാൾ കമന്റ് നൽകിയത്.

ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്ബത്തും തമ്മിലുള്ള വിവാഹം. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.

കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ‘ചട്ടമ്ബി’ എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്.