ആദ്യ ഭാര്യ എത്ര കരുതലോടെയാണ് മക്കളെ വളർത്തിയത്, ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെ ഇങ്ങനെ എത്തിച്ചത്, ബാബുരാജിന്റെ ആദ്യ ഭാര്യയെക്കുറിച്ചുള്ള ചർച്ച

അടുത്തിടെയായിരുന്നു നടൻ ബാബുരാജിന്റെ മൂത്തമകന്റെെ വിവാഹം. ആദ്യ വിവാഹത്തിലെ മകന്റെ വിവാഹത്തിന് ബാബുരാജ് പങ്കെടുത്തത് വൻ ചർച്ചയായിരുന്നു. ഇപ്പോളിതാ ബാബുരാജിന്റെ ആദ്യ ഭാര്യയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നത്.
ആദ്യ ഭാര്യ എത്ര കരുതലോടെയാണ് മക്കളെ വളർത്തിയത്. ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെ ഇങ്ങനെ എത്തിച്ചത്, വയസ്സായ അമ്മയെ എത്ര കരുതലോടെയാണ് അവർ നോക്കുന്നത്, എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പങ്കിടുന്നത്. ബാബുരാജിന്റെ ആദ്യഭാര്യയെയും മക്കളെയും കുറിച്ചുള്ള വിവരങ്ങൾ പുറം ലോകം അധികം അറി‍ഞ്ഞിരുന്നില്ല.

ബാബു രാജിന്റെ ആദ്യ വിവാഹത്തിലെ മകനാണ് അഭയ്. അക്ഷയ് മറ്റൊരു മകനാണ്. വിവാഹ മോചനത്തിന് ശേഷം 2002ലാണ് ബാബുരാജ് വാണി വിശ്വനാഥിനെ വിവാഹം ചെയ്യുന്നത്. ആർച്ചയും ആരോമലുമാണ് ഇവരുടെ മക്കൾ. ‘തേര്’ എന്ന ചിത്രമാണ് ബാബുരാജിൻറേതായി റിലീസിന് ഒരുങ്ങുന്നത്. എസ് ജെ സിനു ആണ് സംവിധാനം. റിവെഞ്ച് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ റിലീസ് ജനുവരി 6 ന് ആണ്. ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.

ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.