സെക്രട്ടറിയേറ്റിലെ തീപിടുത്തം, സോഷ്യല്‍ മീഡിയകളിലും കത്തി പടരുന്നു

തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ ഇന്നലെ വൈകിട്ട് 4.20ഓടെ മേല്ക്കുര കുത്തി തുളച്ച് വില്ക്കാൻ വയ്ച്ചിരിക്കുന്നിടത്ത് നിന്നും ചാടി പോവുകയായിരുന്നു. ഫയലുകൾ ജീവനക്കാർ പോയ സമയം നോക്കി ശരീരത്ത് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീപിടുത്തം സോഷ്യല്‍ മീഡിയകളിലും കത്തി പടരുകയാണ്.തീപിടുത്തം മനപൂര്‍വ്വം ആണോ എന്ന ചര്‍ച്ച കൊഴുക്കുന്നതിനിടെ സൈബര്‍ ലോകത്തും വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടുത്തത്തെ സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തവുമായി താരതമ്യപ്പെടുത്തിയും ചിലര്‍ രംഗത്ത് എത്തുന്നുണ്ട്.തീപിടുത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചിട്ടുമുണ്ട്.ഇതിന് പിന്നില്‍ അധികാരപ്പെട്ടവര്‍ തന്നെയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഏവരും പറയുന്നത്.

ശിവശങ്കറിന്റെ ഫയലും സ്വപ്‌നയുടെ ഫയലും തമ്മില്‍ കത്തിയതാണ് തീപിടുത്തത്തിന് കാരണം എന്നായിരുന്നു അലി അക്ബര്‍ പരിഹസിച്ചത്.സിസിടിവിക്ക് ഇടിമിന്നല്‍ ഏല്‍ക്കുക,ഫയലുകള്‍ കത്തി നശിക്കുക. ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കഴിയില്ല.ഇത് കത്തിയതല്ല കത്തിച്ചതാണ്.-സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ജിതിന്‍ കെ ജേക്കബ് കുറിച്ചതിങ്ങനെ,രാജഗുരു ഷിബു സ്വാമിയുടെ ഉപദേശം സ്വീകരിച്ച് അങ്ങ് തീകൊളുത്തി.തെളിവുകള്‍ എല്ലാം ചാരം.അവിടുത്തെ CCTV കഴിഞ്ഞ ആഴ്ച ഉണ്ടായ ഇടിമിന്നലില്‍ കത്തി നശിച്ചിട്ടുണ്ടാകുമല്ലോ.ഇനിയൊപ്പോള്‍ NIA എന്ത് ചെയ്യും,ഷിബുവിന്റെ അടുത്താ കളി.മടിയില്‍ കനമുള്ളവന്‍ പേടിച്ചാല്‍ മതി,ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും,വിരട്ടലും വിലപേശലും വേണ്ട,ഇതിലും എന്റെ ഓഫീസിന് പങ്കില്ല,വീഴ്ചയില്ല എന്നീ ഡയലോഗുകള്‍ വന്നോ ആവോ.എന്തായാലും ആര്‍ക്കും സംശയം ഒന്നുമില്ല,കനലൊരു തരിമതി എന്ന് സഖാക്കള്‍ പാടി നടന്നതിന്റെ രഹസ്യം ഇതായിരുന്നു അല്ലേ,ജനകീയ സര്‍ക്കാര്‍ മുന്നോട്ട്.

https://www.facebook.com/100000302538665/posts/3346371478716237/

ഇന്നലെ വൈകുന്നേരം 4.45 ഓടെയാണ് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടുത്തം ഉണ്ടായത്.ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുകളിലെ നിലയിലുള്ള ഓഫീസിലാണ് തീപിടിച്ചത്.ചെങ്കല്‍ചൂളയില്‍ നിന്നും അഗ്നിശമനസേന എത്തി തീ അണച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം എന്നാണ് പ്രാധമിക നിഗമനം.എന്നാല്‍ മറ്റ് എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണവും നടക്കുന്നുണ്ട്.ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ആരോപിച്ചു.സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.